പാറ്റ്ന: പാർലമെന്റിലെ കോൺഗ്രസ് അംഗത്തിന്റെ വാഹനവ്യൂഹം ഇടിച്ച് ബീഹാറിൽ മൂന്ന് പേർ മരിച്ചു. കോൺഗ്രസ് വക്താവ് കൂടിയായ രാജ്‌നീത് രഞ്ജന്റെ വാഹനവ്യൂഹമാണ് അപകടമുണ്ടാക്കിയത്.

ബീഹാറിൽ സു​പോ​ളി​ലെ നി​ർ​മാ​ലി-​സി​ക​ർ​ഹ​ത പാ​ത​യി​ലാണ് അപകടം ഉണ്ടായത്. നി​ർ​മാ​ലി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാം​പ്ര​സേ​ഷ് യാ​ദ​വും അ​പ​ക​ട​സ​മ​യ​ത്ത് എം​പി​യുടെ വാഹനവ്യൂഹത്തിനൊപ്പമുണ്ടായിരുന്നു. ഇ​ദ്ദേ​ഹ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണു സൂ​ച​ന. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook