ബിഹാറിൽ ജേഷ്ഠ ഭാര്യയെ വിവാഹംകഴിക്കാൻ നിർബന്ധിതനായ 15 കാരൻ ആത്മഹത്യ ചെയ്തു. വിവാഹം കഴിഞ്ഞു മൂന്നാം നാൾ ആയിരുന്നു ഒൻപതാം ക്ലാസ് കാരനായ മഹാദേവ് കുമാർ ദാസ് ജീവനൊടുക്കിയത്.

ഗയയിലെ വിനോഭ നഗർ നിവാസിയായിരുന്നു.മഹാദേവ് കുമാർ ദാസ്. മഹാദേവിന്റെ ജേഷ്ഠൻ സന്തോഷ് കുമാർ ദാസ് 2013 ൽ ഷോക്കേറ്റതിനെ തുടർന്ന് മരിച്ചു . സന്തോഷ് കുമാർ ദാസിന്റെ ഇരുപത്തഞ്ചു കാരിയായ ഭാര്യ റൂബി ദേവിയെയാണ് മഹാദേവ് കുമാറിന് വിവാഹം ചെയ്തു നൽകിയത്. റൂബി ദേവിയെ അമ്മയെ പോലെ ആണ് മഹാദേവ് കുമാർ കരുതിയിരുന്നതെന്നു പറയുന്നു.

വിവാഹത്തോടെ തകർന്നു പോയ മഹാദേവ് കുമാർ ആത്‌മഹത്യയിൽ അഭയം തേടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. അതെ സമയം സന്തോഷ് കുമാർ ദാസിന്റെ അപകട മരണത്തെ തുടർന്ന് നഷ്ട പരിഹാരമായി ലഭിച്ച 80000 രൂപയ്ക്കു വേണ്ടിയാണ് മാതാപിതാക്കൾ ജേഷ്ഠന്റെ ഭാര്യയെ മഹാദേവന് വിവാഹം ചെയ്തു നൽകിയതെന്നാണ് പോലീസ് പറയുന്നത് . ഈ മുഴുവൻ തുകയും റൂബി ദേവിക്ക് നൽകണം എന്ന് അവരുടെ കുടുംബം മഹാദേവിന്റെ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 27000 രൂപയും മഹാദേവിനെകൊണ്ട് റൂബിയെ വിവാഹം കഴിപ്പിക്കലും എന്ന ഫോർമുലയിൽ പ്രശ്നം അവസാനിക്കുകയായിരുന്നു.

കുടുംബത്തിൽ നിന്നനുള്ള സമ്മർദ്ദം സഹിക്കാതെയാണ് മഹാദേവ് വിവാഹത്തിന് നിന്നുകൊടുത്തതെന്നു പോലീസ് പറഞ്ഞു. മഹാദേവിന്റെ കുടുംബത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ