പട്‌ന: മാന്തോട്ടത്തിൽനിന്നും മാങ്ങ പറിച്ചതിന് 12 കാരനെ വെടിവച്ചു കൊന്നു. ബിഹാറിലെ ഷേർഗഡ് ഗ്രാമത്തിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാർത്ഥിയായ സത്യം കുമാറാണ് തോട്ട ഉടമയുടെ വെടിയേറ്റ് മരിച്ചത്.

മാന്തോട്ടത്തിനു സമീപത്തായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു സത്യം. ഇതിനിടയിൽ തോട്ടത്തിൽ കയറി മാങ്ങ പറിച്ചു. കുട്ടി മാങ്ങ പറിക്കുന്നത് കണ്ട തോട്ട ഉടമ രാമ യാദവ് വെടിവയ്‌ക്കുകയായിരുന്നു. അതിനുശേഷം അയാൾ അവിടെനിന്നും രക്ഷപ്പെട്ടു. ലൈസൻസില്ലാത്ത തോക്കുപയോഗിച്ചാണ് ഇയാൾ വെടിവച്ചത്.

രാമ യാദവിനുവേണ്ടി തിരച്ചിൽ തുടരുകയാണെന്ന് ഗോഗ്രി പൊലീസ് സ്റ്റേഷൻ ഓഫിസർ ദീപക് കുമാർ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. അയാളും കുടുംബാംഗങ്ങളും ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ