ഗൗരി ലങ്കേഷ് വധത്തിന് പിന്നില്‍ വന്‍ സംഘം; ഹിറ്റ്‌ലിസ്റ്റില്‍ നിരവധി പ്രമുഖര്‍

ഗോവിന്ദ് പന്‍സാരെ, എം.എം.കല്‍ബുര്‍ഗി എന്നിവരെ വധിക്കാനുപയോഗിച്ച ആയുധം തന്നെയാണ് ഗൗരി ലങ്കേഷിനെ വധിക്കാനും ഉപയോഗിച്ചതെന്നും പൊലീസ്

gauri lankesh, journalist, killed in home,

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ സംഘമെന്ന് പൊലീസ്. രാജ്യം മുഴുവന്‍ വേരുകളുള്ള വലിയ സംഘത്തിലെ കണ്ണികളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. രാജ്യത്തെ പ്രമുഖ വ്യക്തികളെ വധിക്കാന്‍ സംഘത്തിന് പദ്ധതിയുണ്ടായിരുന്നതായും പൊലീസ്.

ഗൗരി ലങ്കേഷിന് ശേഷം കന്നട എഴുത്തുകാരനായ കെ.എസ്.ഭഗവാന്‍, ജ്ഞാനപീഠ ജേതാവും നടനുമായ ഗിരീഷ് കര്‍ണാട് എന്നിവരെയും വധിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

മുന്‍ മന്ത്രിയും എഴുത്തുകാരിയുമായ ബി.ടി.ലളിത നായിക്, യുക്തിവാദി സി.എസ്.ദ്വാരകാനാഥ്, വീരഭദ്ര ചണ്ണമല്ല സ്വാമി തുടങ്ങി തീവ്ര ഹിന്ദുത്വത്തെ എതിര്‍ക്കുന്ന പലരും സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. ഇതിനെ കുറിച്ച് അറസ്റ്റിലായ പ്രതികളിലൊരാള്‍ പൊലീസിനോട് സമ്മതിച്ചിരുന്നു.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയത് അടുത്തിടെ അറസ്റ്റിലായ പരശുറാം വാഗ്മറെ എന്നയാളാണെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. മൂന്നുപേരടങ്ങിയ സംഘമാണ് കൊലപാതകം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, ഗോവിന്ദ് പന്‍സാരെ, എം.എം.കല്‍ബുര്‍ഗി എന്നിവരെ വധിക്കാനുപയോഗിച്ച ആയുധം തന്നെയാണ് ഗൗരി ലങ്കേഷിനെ വധിക്കാനും ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. രാജ്യം മുഴുവനും ബന്ധങ്ങളുള്ള, കുറഞ്ഞത് അഞ്ച് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ 60 അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സംഘത്തിന് പ്രത്യേക പേരില്ലെന്നും മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള അംഗങ്ങള്‍ സംഘത്തിലുണ്ടെന്നും പൊലീസ് പറഞ്ഞു. ഹിന്ദു ജാഗ്രതി സമിതി, സനാതന്‍ സന്‍സ്ത എന്നിവയില്‍നിന്നുള്ള അംഗങ്ങള്‍ക്ക് നേരിട്ട് ഈ കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Big group behind murder of gauri lankesh says police

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express