scorecardresearch

'റഷ്യ യുക്രൈനെ ആക്രമിക്കാൻ ഒരുങ്ങുന്നതായി എല്ലാ സൂചനയുമുണ്ട്': ജോ ബൈഡൻ

റഷ്യ സൈനികരെ നീക്കിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ അമേരിക്ക ആക്രമം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസിൽ സംസാരിക്കവെ ബൈഡൻ പറഞ്ഞു

റഷ്യ സൈനികരെ നീക്കിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ അമേരിക്ക ആക്രമം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസിൽ സംസാരിക്കവെ ബൈഡൻ പറഞ്ഞു

author-image
WebDesk
New Update
Joe Biden, Taliban, ISIS

വാഷിങ്ടൺ: റഷ്യ യുക്രൈനെ ആക്രമിക്കാൻ ഒരുങ്ങുന്നതിന്റെ എല്ലാ സൂചനയുമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ദിവസങ്ങൾക്കുള്ളിൽ അതുണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ചില സൈനികരെ തങ്ങളുടെ താവളങ്ങളിലേക്ക് തിരിച്ചയക്കുന്നുവെന്ന് പറഞ്ഞ് റഷ്യ ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നാറ്റോ സഖ്യകക്ഷികൾ ആരോപിച്ചു. ഇത് സാഹചര്യങ്ങളെ തണുപ്പിക്കുകയും സമാധാനത്തിനുള്ള പ്രതീക്ഷകൾ ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ യുക്രൈനിന്റെ അതിർത്തിയിൽ റഷ്യ ഏകദേശം 150,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

റഷ്യ സൈനികരെ നീക്കിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ അമേരിക്ക ആക്രമം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൈറ്റ് ഹൗസിൽ സംസാരിക്കവെ ബൈഡൻ പറഞ്ഞു.

"ഞങ്ങൾക്കുള്ള എല്ലാ സൂചനകളും പ്രകാരം അവർ യുക്രൈനിലേക്ക് കടക്കാനും യുക്രൈനെ ആക്രമിക്കാനും തയ്യാറാണ്." ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

മോസ്‌കോയിലെ യുഎസ് എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ബാർട്ട് ഗോർമനോട് രാജ്യം വിടാൻ റഷ്യ ഉത്തരവിട്ടതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പറഞ്ഞു, എന്തുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയത് എന്നതിന്റെ വിശദാംശങ്ങളൊന്നും റഷ്യ നൽകിയിട്ടില്ല.

രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളിൽ നിന്ന് യുക്രൈൻ സേനയെ വേർതിരിക്കുന്ന അതിർത്തിയിലും പിരിമുറുക്കങ്ങൾ വർദ്ധിച്ചിട്ടുണ്ട്, ഇരുകൂട്ടരും ഷെല്ലാക്രമണം എന്ന ആരോപണം ഉന്നയിക്കുന്നുണ്ട്.

Also Read: സംഘർഷത്തിന് അയവ് വരുത്തുന്ന നടപടിയുമായി റഷ്യ; യുക്രൈൻ അതിര്‍ത്തിയില്‍നിന്ന് കുറച്ച് സൈനികരെ പിന്‍വലിക്കുന്നു

Joe Biden Ukraine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: