Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

യുഎസ് തിരഞ്ഞെടുപ്പ് നാളെ; നാല് സ്വിങ് സ്റ്റേറ്റുകളിൽ ബൈഡൻ മുന്നിലെന്ന് പോൾ ഫലം

തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ പ്രാപ്തിയുള്ള ഏതെങ്കിലും സ്വിങ് സ്റ്റേറ്റുകളിൽ ബൈഡൻ ഇതുവരെ ട്രംപിനു പിന്നിലായിട്ടില്ല

Joe Biden and Donald Trump

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കേ, നാല് സ്വിങ് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ മുന്നിട്ട് നിൽക്കുന്നുവെന്ന് ന്യൂയോർക്ക് ടൈംസിന്റെ പോൾ ഫലം. 2016 തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്ന വോട്ടർമാരുടെ നല്ലൊരുഭാഗം ഈ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ടുചെയ്യാനെത്തിയതാണ് കാരണമെന്നാണ് വിലയിരുത്തൽ.

ന്യൂയോർക്ക്‌ ടൈംസും സിയന്ന കോളേജും സംയുക്തമായി നടത്തിയ പോൾഫല പ്രകാരം, ഇരുപാർട്ടികൾക്കും തുല്യശക്തിയുള്ള വടക്കൻ സംസ്ഥാനങ്ങളായ വിസ്‌കോൺസിൻ, പെൻസിൽവേനിയ, ഫ്ളോറിഡ, അരിസോണ തുടങ്ങിയയിടങ്ങളിലാണ് ബൈഡൻ ലീഡ് ചെയ്യുന്നത്.

വിസ്കോൺസിനിലാണ് ബൈഡന്റെ ശക്തി ഏറ്റവും കൂടുതൽ പ്രകടമായി കാണുന്നത്. ഇവിടെ വലിയ ഭൂരിപക്ഷമാണ് ബൈഡനുള്ളത്.

എന്നാൽ 74 കാരനായ പ്രസിഡന്റ് ട്രംപ് ഞായറാഴ്ച ആത്മവിശ്വാസത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്. “ഞങ്ങൾക്ക് മെച്ചപ്പെട്ട ലീഡാണ് കാണുന്നത്. സ്ലീപ്പി ജോ ഇതിനകം ചില സംസ്ഥാനങ്ങളിൽ നിന്ന് പിന്മാറാൻ തുടങ്ങിയിരിക്കുന്നു. തീവ്ര ഇടതുപക്ഷം താഴേക്ക് പോകുന്നു!” എന്നായിരുന്നു ട്രംപിന്റെ അവകാശവാദം.

തിരഞ്ഞെടുപ്പ് ഭൂപടത്തിലുടനീളമുള്ള ബൈഡന്റെ പ്രകടനം 2008 മുതലുള്ള തിരഞ്ഞെടുപ്പുകൾ പരിശോധിക്കുമ്പോൾ മറ്റേതൊരു സ്ഥാനാർത്തിയെക്കാൾ അദ്ദേഹത്തിന്റെ സാധ്യത വർധിപ്പിക്കുന്നു.

പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ, ഫ്ലോറിഡയിൽ ബൈഡന് മിതമായ നേട്ടമുണ്ട്. അവിടെ ട്രംപിനെക്കാൾ മൂന്ന് പോയിന്റ്, 47 ശതമാനം മുതൽ 44 ശതമാനം വരെ മുന്നിലാണ് അദ്ദേഹം. അരിസോണയിലും പെൻ‌സിൽ‌വാനിയയിലും ആറ് പോയിൻറുകൾ‌ക്ക് അദ്ദേഹം മുന്നിലാണ്. ഒരു സംസ്ഥാനത്തും ട്രംപിന്റെ പിന്തുണ 44 ശതമാനത്തിൽ കൂടുതലായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

77 കാരനായ ബൈഡൻ നേരത്തേ മുതൽ ടൈംസ് നടത്തിയ വോട്ടെടുപ്പിൽ 74 കാരനായ ട്രംപിനു മുകളിൽ തിരഞ്ഞെടുപ്പ് ഭൂപടത്തിൽ സ്ഥിരമായി മേധാവിത്വം വഹിച്ചിട്ടുണ്ട്. ആ നേട്ടം കാലക്രമേണ വ്യത്യാസപ്പെട്ടിരിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമാവുകയും ചെയ്യുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കാൻ പ്രാപ്തിയുള്ള ഏതെങ്കിലും സ്വിങ് സ്റ്റേറ്റുകളിൽ അദ്ദേഹം ട്രംപിനു പിന്നിലായിട്ടില്ല.

“ഞങ്ങളുടെ കൈയ്യിൽ ആത്യന്തിക ശക്തി ഉണ്ട്: വോട്ടിന്റെ ശക്തി. ഇത് പാഴാക്കാൻ അനുവദിക്കരുത്. ഇന്ന് വോട്ടുചെയ്യാനുള്ള നിങ്ങളുടെ പദ്ധതി തയ്യാറാക്കുക,” എന്ന് ബൈഡൻ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, മിഡ്‌വെസ്റ്റ് സംസ്ഥാനങ്ങളായ വിസ്‌കോൺസിൻ, മിഷിഗൺ എന്നിവിടങ്ങളിൽ ബൈഡന് വ്യക്തമായ മുൻതൂക്കമുണ്ടെന്ന് സി‌എൻ‌എൻ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അരിസോണയിലെയും നോർത്ത് കരോലിനയിലെയും യുദ്ധക്കളങ്ങളിൽ ബൈഡനും പ്രസിഡന്റ് ട്രംപും തമ്മിലുള്ള മത്സരം കൂടുതൽ ശക്തമാണ്.

2016 ൽ ഈ നാല് സംസ്ഥാനങ്ങളിലും ട്രംപ് വിജയിച്ചു, ചൊവ്വാഴ്ച അവയിലേതെങ്കിലും സ്റ്റേറ്റുകളിൽ പരാജയപ്പെടുകയാണെങ്കിൽ 270 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്കുള്ള ട്രംപിന്റെ പാത കഠിനമായിരിക്കും.

ഔദ്യോഗിക തിരഞ്ഞെടുപ്പ് മൂന്നിനാണെങ്കിലും വോട്ടെടുപ്പ് പ്രക്രിയ സെപ്റ്റംബർ ആദ്യ ആഴ്ചതന്നെ ആരംഭിച്ചിരുന്നു. 3.3 കോടി നേരിട്ടു വോട്ടുചെയ്തതും 5.8 തപാൽ വോട്ടുകളുമുൾപ്പെടെ, ശനിയാഴ്ചവരെ 9.2 കോടി പേർ വോട്ടുചെയ്തുകഴിഞ്ഞതായാണ് കണക്ക്.

യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും എഴുപത്തിനാലുകാരനുമായ ഡോണൾഡ് ട്രംപും എഴുപത്തിയേഴുകാരനായ മുൻ വൈസ് പ്രസിഡൻറ് ജോ ബൈഡനും 46-ാം പ്രസിഡന്റ് സ്ഥാനത്തിനായാണ് മത്സരിക്കുന്നത്. യുഎസ് വൈസ് പ്രസിഡൻറ് മൈക്ക് പെൻസും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസുമാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Biden leads trump in four key us states nyt poll

Next Story
ശ്രീനഗർ ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ തലവന്‍ സൈഫുള്ള കൊല്ലപ്പെട്ടുKashmir encounter, Hizbul Mujahideen chief, Saifullah, saifullah mir, Hizbul Mujahideen, Srinagar encounter, Saifullah, Kashmir, Indian Express
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express