ക്വാറന്റൈനില്‍ നിന്നും വിട്ടയച്ച ഒരാള്‍ക്ക് കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് ഹിമാലയന്‍ രാജ്യമായ ഭൂട്ടാനില്‍ ആദ്യമായി ദേശവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

എല്ലാ സ്‌കൂളുകളും ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും അടക്കുകയും ഏകദേശം 7,50,000 പേരോട് വീടിന് പുറത്ത് ഇറങ്ങരുതെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

അഞ്ച് മുതല്‍ 21 ദിവസം വരെ ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി എല്ലാ പോസിറ്റീവ് കേസുകളേയും കണ്ടെത്തി രോഗവ്യാപനത്തിന്റെ കണ്ണി മുറിക്കാനാണ് ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Read Also: രോഗവ്യാപനം അതിശക്തമാകും; പ്രതിദിനം 10000നും 20000നും ഇടയിൽ കേസുകൾക്ക് സാധ്യത: ആരോഗ്യമന്ത്രി

കുവൈറ്റില്‍ നിന്നും മടങ്ങിയെത്തിയ 27 വയസ്സുള്ള ഭൂട്ടാന്‍ യുവതിയില്‍ വിദേശത്തു നിന്നും തിരിച്ചെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയാക്കിയശേഷമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍, ക്വാറന്റൈനില്‍ നിന്നും വിട്ടയച്ചശേഷവും രോഗം സ്ഥിരീകരിച്ച തിങ്കളാഴ്ചയ്ക്ക് ഇടയിലും അവര്‍ ഭൂട്ടാനിലുടനീളം സഞ്ചരിച്ചതായി കരുതുന്നു.

മാര്‍ച്ച് മാസത്തില്‍ ഒരു അമേരിക്കന്‍ ടൂറിസ്റ്റിന് കോവിഡ്-19 സ്ഥിരീകരിച്ചശേഷം വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കുന്നില്ല. വ്യത്യസ്ഥ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ഒരാള്‍ ഒഴിച്ച് ക്വാറന്റൈന്‍ ചെയ്ത 113 യാത്രക്കാരിലാണ് ഭൂട്ടാനില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Read in English: Bhutan imposes first nationwide virus lockdown

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook