/indian-express-malayalam/media/media_files/uploads/2018/12/baghel-cats-001.jpg)
ന്യൂഡൽഹി: ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ഭാഗേലിനെ തിരഞ്ഞെടുത്തു. നിലവിൽ ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ്. ആറ് ദിവസം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കുശേഷമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കേണ്ട ജോലിയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്.
റായ്പൂരില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് ഭാഗേലിനെ തിരഞ്ഞെടുത്തത്. ടി.എസ്.സിങ് ദിയോ, താംരാദ്രാജ് സാഹു, ചരണ്‍ ദാസ് മഹന്ത് എന്നിവരുടെ പേരുകളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് ഭാഗേലിന് നറുക്ക് വീണത്. നാല് പേരുമായും ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. 90 അംഗ നിയമസഭയില്‍ 68 സീറ്റും വിജയിച്ചാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരമുറപ്പിച്ചത്.
അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ മുഖ്യമന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമായിരുന്നു. മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടുമാണ് മുഖ്യമന്ത്രിമാര്‍. സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിയുമാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us