scorecardresearch
Latest News

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു 14 മാസം മാത്രം ശേഷിക്കെയാണു മുഖ്യമന്ത്രിയെ ബിജെപി നേതൃത്വം മാറ്റിയത്

Bhupendra Patel, Bhupendra Patel swearing in ceremony, Bhupendra Patel Gujarat CM, Gujarat chief minister, Vijay Rupani, Gujrat BJP, Narendra Modi, Amit Shah, Indian Express Malayalam, ie malayalam

ഗാന്ധിനഗര്‍: ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും മറ്റു രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.

അഹമ്മദാബാദിലെ ഘട്‌ലോഡിയ മണ്ഡലത്തെയാണു അന്‍പത്തി ഒന്‍പതുകാരനായ ഭൂപേന്ദ്ര പട്ടേല്‍ പ്രതിനിധീകരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു 14 മാസം മാത്രം ശേഷിക്കെയാണു ഗുജറാത്തില്‍ മുഖ്യമന്ത്രിയെ ബിജെപി നേതൃത്വം മാറ്റിയത്.

മുഖ്യമന്ത്രി സ്ഥാനത്തേക്കു വിജയ് രൂപാണിക്കു പകരക്കാരനായി സ്ഥാനമൊഴിയുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ പേര് ഉയര്‍ന്നിരുന്നു. എന്നാല്‍ തനിക്ക് നിരാശയോ ഒഴിവാക്കപ്പെട്ട തോന്നലോ ഇല്ലെന്ന് നിതിന്‍ പട്ടേല്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കണ്ണുനിറഞ്ഞ പട്ടേല്‍, തനിക്ക് ഉടനീളം ലഭിച്ച പിന്തുണച്ചയ്ക്കു ജനങ്ങളോട് കടപ്പാടുണ്ടെന്ന് പറഞ്ഞു.

അതേസമയം, ഇന്നലെ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ വിജയ് രൂപാണിയാണു നിതിന്‍ പട്ടേലിന്റെ പേര് നിര്‍ദേശിച്ചതെന്നും ഉപമുഖ്യമന്ത്രി പദമൊഴിഞ്ഞ നിതിന്‍ പട്ടേല്‍ പിന്തുണച്ചയതായും പാര്‍ട്ടി നേതാക്കള്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞിരുന്നു.

ഗുജറാത്തില്‍ നിര്‍ണായക സ്വാധീനമുള്ള പാട്ടിദാര്‍ സമുദായത്തിന്റെ ഉപവിഭാഗമായ കദ്വയെ പ്രതിനിധീകരിക്കുന്നയാളാണ് ഭൂപേന്ദ്ര പട്ടേല്‍. ഈിഭാഗത്തില്‍നിന്നുള്ള ആദ്യ മുഖ്യമന്ത്രിയാണ് അദ്ദേഹം.

Also Read: പെഗാസസ് ഉപയോഗിച്ചോയെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bhupendra patel takes oath as gujarat cm