ലക്നൗ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം രംഗത്തി. ‘ഒന്നാം നമ്പര്‍ അഴിമതിക്കാരന്’ ആയിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നായിരുന്നു മോദി പറഞ്ഞത്. 1991ല്‍ മരിച്ച ഒരാളെ അവമതിച്ച് മോദി മാന്യതയുടേയും മര്യാദയുടേയും എല്ലാ സീമകളും ലംഘിച്ചതായി ചിദംബരം കുറ്റപ്പെടുത്തി.
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മോദി രാജീവ് ഗാന്ധിക്കെതിരെ രംഗത്തെത്തിയത്. ‘മിസ്റ്റര്‍ ക്ലീന്‍ എന്നായിരുന്നു സേവകര്‍ നിങ്ങളുടെ പിതാവിനെ വിളിച്ചിരുന്നത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരന് എന്ന പേരിലാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്,’ രാജീവ് ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ മോദി പറഞ്ഞു.
Read: ‘ഒന്നാം നമ്പര്‍ അഴിമതിക്കാരന്’ ആയിട്ടാണ് നിങ്ങളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത്; രാഹുലിനെതിരെ മോദി
രാജീവ് ഗാന്ധി സര്‍ക്കാരിനെ പിടിച്ചുലച്ച ബൊഫോഴ്സ് കേസ് ഉദ്ദേശിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. സോണിയ ഗാന്ധിയുടെ ഭര്‍ത്താവും രാഹുലിന്റെ പിതാവുമായ രാജീവ് ഗാന്ധി 1991ലാണ് വധിക്കപ്പെട്ടത്. എന്നാല്‍ ബൊഫോഴ്സ് കേസ് അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഡല്‍ഹി ഹൈക്കോടതി തളളിയ കാര്യം ചിദംബരം ഓര്‍മ്മിപ്പിച്ചു. അന്ന് ബിജെപി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകേണ്ടെന്ന തീരുമാനം എടുത്തതും ചിദംബരം ചൂണ്ടിക്കാണിച്ചു.