scorecardresearch

മോഡലിനെ ബന്ദിയാക്കിയ യുവാവ് വിവാഹസമ്മതം മുദ്രപത്രത്തിൽ ഒപ്പിട്ടു വാങ്ങി

വിവാഹത്തിന് സമ്മതമെന്ന് മോഡൽ മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയതോടെ 12 മണിക്കൂറിനുശേഷം യുവതിയെ വിട്ടയച്ചു

മോഡലിനെ ബന്ദിയാക്കിയ യുവാവ് വിവാഹസമ്മതം മുദ്രപത്രത്തിൽ ഒപ്പിട്ടു വാങ്ങി

ഭോപ്പാൽ: വിവാഹ അഭ്യർത്ഥന നിരസിച്ച മോഡലിനെ യുവാവ് ബന്ദിയാക്കി. ഒടുവിൽ വിവാഹത്തിന് സമ്മതമെന്ന് മോഡൽ മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയതോടെ 12 മണിക്കൂറിനുശേഷം യുവതിയെ വിട്ടയച്ചു. ഭോപ്പാലിലാണ് സംഭവം.

രാവിലെ ആറു മണിയോടെ യുവതി താമസിക്കുന്ന അപ്പാർട്മെന്റിലെത്തിയ രോഹിത് അവരെ മുറിക്കകത്ത് ബന്ദിയാക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. അപ്പാർട്മെന്റിൽ താമസിക്കുന്നവരാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് അപ്പാർട്മെന്റിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും കൈയ്യിലുളള തോക്ക് ഉപയോഗിച്ച് താൻ ആത്മഹത്യ ചെയ്യുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.

പിന്നീട് പൊലീസിനോട് ഭക്ഷണവും വെളളവും മൊബൈൽ ചാർജറും മുദ്ര പത്രം യുവാവ് ആവശ്യപ്പെട്ടു. മണിക്കൂറുകൾക്കുശേഷം ജനാലയിലൂടെ വിജയിച്ചുവെന്ന് വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ചു. വിവാഹം ചെയ്യാമെന്ന് യുവതി മുദ്ര പത്രത്തിൽ ഒപ്പിട്ടു നൽകിയതോടെയാണ് ഇയാൾ പെൺകുട്ടിയെ വിട്ടയച്ചത്. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മുംബൈയിൽ ഇരുവരും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ടെന്നും തങ്ങൾ പ്രണയത്തിലാണെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. തങ്ങളുടെ വിവാഹത്തിന് കുടുംബമാണ് എതിർപ്പെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നുമാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഇയാൾ കാസ്റ്റിങ് ഡയറക്ടറാണ്.

അതേസമയം, തന്നെ ഭീഷണിപ്പെടുത്തിയതിനാലാണ് വിവാഹത്തിന് സമ്മതിച്ചതെന്നും മറിച്ച് തനിക്ക് യുവാവിനെ വിവാഹം ചെയ്യാൻ ഇഷ്ടമില്ലെന്നും പെൺകുട്ടി മജിസ്ട്രേറ്റിന് മുൻപാകെ മൊഴി നൽകി. അയാൾ എന്നെ ഉപദ്രവിക്കുകയും പരുക്കേൽപ്പിക്കുകയും ചെയ്തു. വിവാഹത്തിന് സമ്മതിക്കാതെ എനിക്ക് മറ്റു വഴിയില്ലായിരുന്നു. എനിക്ക് അയാളെ വിവാഹം ചെയ്യേണ്ട, യുവതി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bhopal model held hostage by stalker