/indian-express-malayalam/media/media_files/uploads/2021/11/sarangi.jpg)
ആരോഗ്യ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് ആശുപത്രി സന്ദർശിക്കുന്നു (എക്സ്പ്രസ്സ് ഫൊട്ടോ)
ഭോപ്പാൽ: ഭോപ്പാലിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഹമീദിയ ആശുപത്രിയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന കമല നെഹ്‌റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ മരിച്ചു. ഇന്നലെ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.
ജനറൽ വാർഡിലും എൻഐസിയു വാർഡിലും തീപിടിത്തമുണ്ടായതായി അധികൃതർ പറഞ്ഞു. വാർഡിലെ 40 കുട്ടികളിൽ 36 പേരെയും രക്ഷപ്പെടുത്തിയതായും പരുക്കേറ്റ നാലു കുട്ടികൾ മരിച്ചതായും അവർ പറഞ്ഞു.
#Update: An official said he has no information about any causality at present, but worried family members of children admitted in the hospital were seen outside the medical facility.
— The Indian Express (@IndianExpress) November 8, 2021
Read: https://t.co/GwWxfMy37Ipic.twitter.com/Mzhdfg3oDb
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. അദ്ദേഹം സ്ഥലത്തെത്തുമ്പോഴേക്കും വെളിച്ചം ഇല്ലായിരുന്നെന്നും, വാർഡിൽ പുക നിറഞ്ഞത് കാഴ്ച ദുഷ്‌കരമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ഞങ്ങളുടെ മുൻഗണന കുട്ടികളെ രക്ഷിക്കുക എന്നതായിരുന്നു, ഞങ്ങൾ അവരെ ഞങ്ങളുടെ കൈകളിലെടുത്ത് അടുത്തുള്ള വാർഡിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട ഭാരക്കുറവുള്ള കുഞ്ഞുങ്ങളായിരുന്നു അവരിൽ പലരും, ”ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷം സാരംഗ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കുട്ടികളെ നോക്കാൻ ഡോക്ടർമാരുടെ അധിക സംഘം എത്തിയിട്ടുണ്ട്. ഒരു കുട്ടിക്ക് രണ്ട് ഡോക്ടർമാർ വീതം അവരുടെ ആരോഗ്യനില തൃപ്‌തികരണമാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് സാരംഗ് കൂട്ടിച്ചേർത്തു.
ഗുരുതരാവസ്ഥയിലായിരുന്ന മൂന്ന് കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്തിരുന്നു. അപകടത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: മുകേഷ് അംബാനിയുടെ വീട്ടിലേക്കുള്ള വഴി തിരക്കി രണ്ടുപേർ; പൊലീസിനെ വിളിച്ച് ടാക്സി ഡ്രൈവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.