മും​ബൈ: ഭീ​മ കൊ​റെ​ഗാ​വ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസിൽ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മ​നു​ഷ്യാ​വ​കാ​ശ പ്രവർത്തകരുടെ വീട്ടുതടങ്കൽ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് സെപ്റ്റംബർ 17 വരെ വീട്ടുതടങ്കൽ നീട്ടിയത്.

വ​ര​വ​ര റാ​വു, സു​ധ ഭ​ര​ദ്വാ​ജ്, ഗൗ​തം ന​വ​ലാഖ, വെ​ര്‍ണ​ന്‍ ഗോ​ണ്‍സാ​ല്‍വ​സ്, അ​രു​ണ്‍ ഫെ​റേ​റ എന്നിവരെയാണ് യുഎപി​എ നി​യ​മം ചു​മ​ത്തി വീട്ടുതടങ്കലിൽ വച്ചിരിക്കുന്നത്. അറസ്റ്റി​ലായവർ ​നിരോ​ധി​ത സം​ഘ​ട​ന​യാ​യ സിപിഐ (മാ​വോ​യി​സ്​​റ്റ്) സ​ജീ​വ അം​ഗ​ങ്ങ​ളും രാ​ജ്യ​ത്ത് സാ​യു​ധ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ന്ന​വ​രു​മാ​ണെ​ന്നും കഴിഞ്ഞ ആഴ്​ച മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സ്​ സു​പ്രീം ​കോ​ട​തി​യി​ല്‍ ​സത്യ​വാ​ങ്മൂ​ലം നൽകിയിരുന്നു.

ദലിതുകളും സവര്‍ണ്ണരും ഏറ്റുമുട്ടിയ ഭീമ-കൊറെഗാവ് സംഘര്‍ഷ കേസിൽ മാവോവാദി ബന്ധം ആരോപിച്ചാണ് അറസ്റ്റ്. കേസെടുത്ത് നടത്തിയ റെയ്‌ഡിൽ മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ തെളിവുകൾ ലഭിച്ചുവെന്നും അറസ്റ്റിലായവർ ഇവരുടെ പങ്കുകൾ വിശദീകരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്നാൽ ചരിത്രകാരിയായ റൊമില ഥാപ്പർ പൊലീസിനെ തളളി രംഗത്ത് വന്നു. ഇവർക്കൊപ്പം പ്രഭാത് പട്‌നായിക്കും മറ്റ് മൂന്ന് പേരും സുപ്രീം കോടതിയിൽ ഹർജി നൽകുകയും അറസ്റ്റിലായവരെ പുണെയിലേക്ക് കൊണ്ടുപോകരുതെന്നും ആവശ്യപ്പെട്ടു. ഓ​ഗ​സ്​​റ്റ്​​ 20നാ​ണ്​ വ​ര​വ​ര റാ​വു അ​ട​ക്കം അ​ഞ്ച്​ ഇ​ട​തു​പ​ക്ഷ-​മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ രാ​ജ്യ​ത്തി​​​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഫരീദാബാദില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, ഡല്‍ഹിയില്‍ അറസ്റ്റിലായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഗൗതം ന​വ​ലാഖ എന്നിവരെ പുണെയിലേക്ക് കൊണ്ടുവരുന്നത് യഥാക്രമം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും ഡല്‍ഹി ഹൈക്കോടതിയും തടഞ്ഞു. മഹാരാഷ്ട്ര പൊലീസിന്റെ മറാത്തിയിലുള്ള കേസ് രേഖകള്‍ എങ്ങിനെയാണ് കീഴ്കോടതികള്‍ക്ക് മനസ്സിലായതെന്ന് ചോദിച്ചുകൊണ്ടാണ് ഹൈക്കോടതികള്‍ ഇവരുടെ ട്രാന്‍സിറ്റ് കസ്റ്റഡി തടഞ്ഞത്.

ജനുവരി ഒന്നിന് പുണെയിലാണ് ദലിത്​-സവര്‍ണ്ണ സംഘര്‍ഷമുണ്ടായത്. 1818 ല്‍ ഉന്നത ജാതരായ പെഷ്‌വാ സൈന്യത്തിന് എതിരെ ദലിത്​ വിഭാഗത്തിലെ മെഹറുകള്‍ നേടിയ ഭിമ-കൊറെഗാവ് യുദ്ധ വിജയത്തിന്റെ 200-ാം ആഘോഷ ദിനമായിരുന്നു അത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദലിതുകളും സാമൂഹിക പ്രവർത്തകരും ഇവിടെ ആഘോഷത്തിനായി ഒത്തുചേർന്നിരുന്നു. ദലിതുകള്‍ക്ക് പിന്തുണ നല്‍കിയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് എതിരെ ചോദ്യങ്ങളുയര്‍ത്തിയും വിവിധ ഇടത്, ദലിത്, മറാത്ത സംഘടനകള്‍ ഒന്നിച്ചിരുന്നു.

ഇവര്‍ 2017 ഡിസംബര്‍ 31 ന് നടത്തിയ എല്‍ഗാര്‍ പരിഷത്ത് വന്‍ വിജയവുമായിരുന്നു. എല്‍ഗാര്‍ പരിഷത്തിലെ പ്രഭാഷണങ്ങളാണ് കലാപത്തില്‍ കലാശിച്ചതെന്ന് ആരോപിച്ച് തുഷാര്‍ ദംഗുഡെ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. എല്‍ഗാര്‍ പരിഷത്തിന് പിന്നിൽ മാവോയിസ്റ്റുകളാണെന്നാണ് പൊലീസിന്റെ ആരോപണം. ശിവ് പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ സ്ഥാപകന്‍ ഭിംദെ ഗുരുജിയുടെ പ്രേരണ പ്രകാരം നുഴഞ്ഞുകയറിയ സവര്‍ണ്ണരാണ് കലാപം നടത്തിയതെന്നാണ് ദലിത്​ പ്രവർത്തകരുടെ ആരോപണം. ഇത് വ്യക്തമാക്കി നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ