/indian-express-malayalam/media/media_files/uploads/2023/06/azad-attack.jpg)
ഫൊട്ടോ- എഎന്‍ഐ
ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവും ആസാദ് സമാജ് പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദിന്റെ വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ്. ഉത്തര്‍ പ്രദേശിലെ ദേവ്ബന്ദില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. അരയില്‍ വെടിയേറ്റ ചന്ദ്രശേഖര്‍ ആസാദിനെ ദേവ്ബന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Bhim Army chief Chandrashekhar Azad shot at in Saharanpurhttps://t.co/hNeBzmKrUrpic.twitter.com/dcrMZKrayV
— The Indian Express (@IndianExpress) June 28, 2023
ആക്രമികള്‍ കാറില്‍ വലതുവശത്ത് നിന്ന് വരികയും ചന്ദ്രശേഖര്‍ ആസാദിന്റെ എസ്യുവിക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ അടിവയറ്റില്‍ കൊണ്ടു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്,' പൊലീസ് സൂപ്രണ്ട് (സിറ്റി) അബിമന്യു മംഗ്ലിക് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിന് ശേഷം അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ അറിയിച്ചു. അതേസമയം, ആക്രമണം നടക്കുമ്പോള്‍ തന്റെ ഇളയ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കാറില്‍ ഉണ്ടായിരുന്നതായി പരുക്കേറ്റ ആസാദ് എഎന്‍ഐയോട് പറഞ്ഞു. ''എനിക്ക് നന്നായി ഓര്‍മ്മയില്ല, പക്ഷേ എന്റെ ആളുകള്‍ അവരെ തിരിച്ചറിഞ്ഞു. അവരുടെ കാര്‍ സഹരന്‍പൂര്‍ ലക്ഷ്യമാക്കി നീങ്ങി. ഞങ്ങള്‍ ഒരു യു-ടേണ്‍ എടുത്തു. സംഭവം നടക്കുമ്പോള്‍ എന്റെ ഇളയ സഹോദരന്‍ ഉള്‍പ്പെടെ ഞങ്ങള്‍ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്..' ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.