തിരുവനന്തപുരം: ഇന്ധന വില വർദ്ധനവടക്കം കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തുന്ന ഭാരത് ബന്ദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഹർത്താൽ ആരംഭിച്ചു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിലാണ് ഹര്‍ത്താൽ നടത്തുന്നത്. ദേശീയ തലത്തിൽ കോൺഗ്രസിന്റെ ആറ് മണിക്കൂർ നീണ്ട ഭാരത് ബന്ദ് നടക്കുന്നുണ്ട്.
രാവിലെ 6 മുതൽ വൈകിട്ട് ആറുവരെയാണ് കേരളത്തിൽ ഹര്‍ത്താല്‍. രാവിലെ 9 മണിക്ക് ആരംഭിച്ച ഭാരത് ബന്ദ് വൈകിട്ട് മൂന്ന് മണിക്ക് അവസാനിക്കും. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളും, ഇടതുപാർട്ടികൾ സ്വന്തം നിലയ്ക്കും ഇന്ന് ഭാരത് ബന്ദ് നടത്തുന്നുണ്ട്.
Bharat Bandh Kerala Harthal Highlights: ഭാരത് ബന്ദ്, കേരള ഹർത്താൽ തത്സമയ വിവരങ്ങൾ
5.10 pm: മധ്യപ്രദേശിൽ ഭാരത് ബന്ദ് സമാധാനപരമായിരുന്നുവെന്ന് ലോ ആന്റ് ഓർഡർ ഐജി. 110-115 പേരെ അറസ്റ്റ് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു
The Bharat Bandh was peaceful in the state, 110-115 people have been arrested. The numbers can rise. In Ujjain, Katni and Jabalpur there had been some incidents for which cases have been registered: Makrand Deuskar, IG Law & Order, Madhya Pradesh on #BharatBandh pic.twitter.com/wqzk9ojqPz
— ANI (@ANI) September 10, 2018
4.50 pm: ഇന്ധനവില വർധനവിൽ ബിജെപി സർക്കാരിനെ കുറ്റപ്പെടുത്തി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി. 2012 ൽ ഇന്ന് അധികാരത്തിലിരിക്കുന്നവർ പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ ശക്തമായ ഭാഷയിൽ വിമർശിച്ചു. ഇപ്പോൾ ഇന്ധനവില ചരിത്രത്തിൽതന്നെ ഏറ്റവും കൂടിയ വിലയിൽ എത്തിനിൽക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു. ജനങ്ങളാണ് ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്ന് ഫറൂഖ് അബ്ദുളള പറഞ്ഞു
4.45 pm:
4.30 pm: ഇന്ധനവില വര്‍ധനയ്ക്കെതിരെ കാളവണ്ടിയില്‍ യാത്ര ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിഷേധം. എറണാകുളത്ത് യു ഡി എഫിൻറെ പ്രതിഷേധ പ്രകടനത്തിലാണ് കാളവണ്ടിയിൽ യാത്ര ചെയ്ത് ചെന്നിത്തല പ്രതിഷേധം രേഖപ്പെടുത്തിയത്. അധികാരത്തില്‍ വന്നശേഷം മോദി സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയിലൂടെ 11 ലക്ഷം കോടി രൂപയാണ് നേടിയെടുത്തതെന്ന് ചെന്നിത്തല ആരോപിച്ചു
4.00 pm: നിർബന്ധിപ്പിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ച ആറു മഹാരാഷ്ട്ര നവ്നിർമ്മാൺ സേന പ്രവർത്തകരെ പുണെ പൊലീസ് അറസ്റ്റ് ചെയ്തു
3.50 pm: ഹർത്താൽദിനത്തിൽ വിജനമായ റോഡ്. എറണാകുളം ചെമ്പുമുക്കിൽനിന്നുളള കാഴ്ച
3.40 pm: ഇന്ധനവില വർധനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് രണ്ടു രൂപ കുറച്ച് ആന്ധ്ര സർക്കാർ. നാളെ (ചൊവ്വ) രാവിലെ മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.
3.30 pm: പുണെയിൽ ഭാരത് ബന്ദിലുണ്ടായ അക്രമം
In Pune, MNS workers more aggressively (and violently) enforced Bharat Bandh than @INCIndia. Shutting down shops, throwing stones at public buses and deflating the tyres. @IndianExpress pic.twitter.com/GBFuxD7Al3
— Atikh Rashid (@ThePikaro) September 10, 2018
3.20 pm: ബിഹാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി രണ്ടു വയസ്സുകാരി മരിച്ച സംഭവത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി. കുട്ടിയുടെ മരണത്തിന് ഉത്തരവാദി ആരാണെന്ന് രാഹുൽ ഗാന്ധി പറയണമെന്ന് മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു
बिहार में एम्बुलेंस समय रहते हॉस्पिटल नहीं पहुंच पाई जिसके कारण 2 साल की बच्ची की दुखद मौत हो गयी, राहुल गांधी जवाब दें कि इसका जिम्मेदार कौन है ? श्री @rsprasad pic.twitter.com/9vCpzCPW01
— BJP (@BJP4India) September 10, 2018
3.10 pm: ഭാരത് ബന്ദ് മധ്യപ്രദേശിൽ വിജയകരമാണെന്ന് കോൺഗ്രസ്
2.50 pm: കോൺഗ്രസിന്റെ നേതൃത്വത്തിൽ 21 ഓളം പ്രതിപക്ഷ പാർട്ടികൾ നടത്തിയ ഭാരത് ബന്ദ് മൂന്ന് മണിയോടെ അവസാനിക്കും. എന്നാൽ കേരളത്തിൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. ഇടതുപക്ഷമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
2.37 pm: ഭാരത് ബന്ദിനിടെ മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ ഒരു പെട്രോൾ പമ്പ് കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു.
Madhya Pradesh: Congress workers vandalise a petrol pump in Ujjain during #BharatBandh protests pic.twitter.com/LKJy97Vy6c
— ANI (@ANI) September 10, 2018
2.20 pm: സർക്കാരിന്റെ ചിലവുകൾ കുറച്ചാൽ ഇന്ധന വിലയും കുറയ്ക്കാനാവുമെന്ന് രാജസ്ഥാനിലെ ബിജെപി മന്ത്രി. കേരളത്തിലുണ്ടായ പ്രളയം അടക്കമുളളവ കേന്ദ്രസർക്കാരിന് അധികബാധ്യതയാണെന്നാണ് മന്ത്രി പറഞ്ഞത്.
1.50 pm: അരുണാചൽ പ്രദേശിൽ 100 ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ത്രിപുരയിൽ ബന്ദ് നടത്തിയ 400 ഓളം പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഒഡിഷയിൽ ട്രെയിൻ സർവ്വീസുകൾ ബന്ദ് അനുകൂലികൾ തടസപ്പെടുത്തി.
1.45 pm: 1984 ലെ സിഖ് വിരുദ്ധ കലാപ കേസിലെ പ്രതി സജ്ജൻ കുമാർ ഡൽഹിയിൽ കോൺഗ്രസിന്റെ ഭാരത് ബന്ദിനോട് അനുബന്ധിച്ച പ്രതിഷേധത്തിൽ പങ്കെടുത്തു.
1.30 pm: കോൺഗ്രസ് നടത്തിയത് അക്രമ ഹർത്താലാണെന്നും ഇന്ധന വില വർദ്ധനവിൽ കേന്ദ്രസർക്കാരിന് പങ്കില്ലെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ലോക വിപണിയെ ആശ്രയിച്ചാണ് ഇന്ധന വില ഉയരുന്നതെന്ന് ജനങ്ങൾക്ക് അറിയാം. സർക്കാരിന് വില കുറയ്ക്കാൻ സാധിക്കില്ലെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് അറിയാം. ജനപിന്തുണ ലഭിക്കാതെ വന്നതാണ് കോൺഗ്രസ് അക്രമങ്ങൾ നടത്താൻ കാരണം. അദ്ദേഹം പറഞ്ഞു.
1.10 pm: ഇടതുനേതാക്കളായ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹർത്താലിനോട് അനുബന്ധിച്ച് സമരത്തിന് പിന്നാലെയാണ് അറസ്റ്റ്.
1.00 pm: ഡൽഹിയിൽ ഒന്നിച്ച് കൈകോർത്ത് ആംആദ്മി പാർട്ടിയും സിപിഎമ്മും. സീതാറാം യെച്ചൂരി സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും ആംആദ്മി പാർട്ടി നേതാവ് അതിഷിയും ഡൽഹിയിലെ സമരമുഖത്ത്
Left leaders Sitaram Yechury and D Raja with AAP leader Atishi during #BharatBandh protests in Delhi pic.twitter.com/TBjl6E32KO
— ANI (@ANI) September 10, 2018
12.45 pm: കേന്ദ്രസർക്കാർ എല്ലാ രംഗത്തും സമ്പൂർണ്ണ പരാജയമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കർഷകരുടെ വായ്പ എഴുതി തളളാൻ അവരുടെ പക്കൽ പണമില്ല. എന്നാൽ കുത്തക മുതലാളിമാരുടെ വായ്പ എഴുതി തളളാൻ പണമുണ്ട്. ഗോരക്ഷകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ബീഫ് കഴിക്കുന്നവർക്കൊപ്പമാണ് ഭരണം കൈയാളുന്നത്. അതിലെന്താണ് അർത്ഥമുളളത്? ഈ ഹർത്താൽ ഈ സർക്കാരിനെ പുറത്താക്കാനും അവരുടെ നയങ്ങൾ മാറ്റാനുമുളള ആഹ്വാനമാണെന്നും യെച്ചൂരി പറഞ്ഞു.
12.30 pm: കേരളത്തിലെവിടെയും സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സർവ്വീസ് നടത്തിയിട്ടില്ല.


12.15 pm: പാലക്കാട് ജില്ല ഹർത്താലിനോട് പൂർണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ്. ഹർത്താലിൽ ഒരാൾ പോലും പുറത്തിറങ്ങിയിട്ടില്ലാത്ത സ്ഥലമായി ഇവിടം മാറി. ആളൊഴിഞ്ഞ കെഎസ്ആർടിസി ബസ് സ്റ്റാന്റും വലിയങ്ങാടി മാർക്കറ്റും എല്ലാം ഹർത്താലിന്റെ ശക്തി വ്യക്തമാക്കുന്നു.


11.45 am: രാംലീല മൈതാനിയിൽ ഭാരത് ബന്ദിനോട് അനുബന്ധിച്ചുളള കോൺഗ്രസിന്റെ പ്രതിഷേധം തുടരുകയാണ്. ഇന്ധനവില കുതിച്ചുയരുമ്പോൾ മോദി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി. ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കും. ഇന്ധനവില കൂടി, രൂപയുടെ മൂല്യം കൂടി എന്നിട്ടൊന്നും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
11.40 am: കൊച്ചിയിൽ മെട്രോ സർവ്വീസ് നടത്തുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം തീരെ കുറവാണ്.
Fewer passengers using Metro services today than most working days, still it's a crucial link running through the heart of Kochi @IeMalayalam @IndianExpress pic.twitter.com/2hs8Hg9qrA
— Vishnu Varma (@VishKVarma) September 10, 2018
11.30 am: ഹർത്താലിനോട് അനുബന്ധിച്ച് ഇടതുമുന്നണി പ്രവർത്തകർ തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
11.20 am: തിരുവനന്തപുരത്ത് സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ബദൽ യാത്രാ സംവിധാനവുമായി പൊലീസ് രംഗത്തുണ്ട്. മെഡിക്കൽ കോളേജിലേക്കും റീജണൽ കാൻസർ സെന്ററിലേക്കുമുളള യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഓട്ടോ റിക്ഷകളും ഇന്ന് സൗജന്യ സേവനം നടത്തുന്നുണ്ട്.
11.10 am: ഇന്ധനവില കുറക്കേണ്ടത് തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള. ഇന്ധന വില ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് ബിജെപി നിലപാട്. ഇതിനെ എതിർക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സിപിഎമ്മാണ് ഇന്ന് ഹർത്താൽ നടത്തുന്നത്. ഇന്ധന വില കുറയ്ക്കണം എന്ന നിലപാടിൽ മാറ്റമില്ല. കുറയ്ക്കുമെന്ന് തന്നെയാണ് വിശ്വാസം. കോൺഗ്രസാണ് വില നിർണ്ണായാധികാരം എണ്ണക്കമ്പനികൾക്ക് നൽകിയതെന്നും പിഎസ് ശ്രീധരൻ പിളള പറഞ്ഞു.
10.30 am: ഷാഹിദ കമാലിന് നേരെ കൈയ്യേറ്റം. കാറ് തകർത്തതായും മുടിയിൽ പിടിച്ച് വലിച്ചതായും അവർ പരാതിപ്പെട്ടു. വീട്ടിൽ നിന്നും പത്തനാപുരത്തേക്കുളള യാത്രക്കിടെ കോൺഗ്രസ് പ്രവർത്തകരാണ് ഇവർ സഞ്ചരിച്ച കാർ തടഞ്ഞതെന്നാണ് ആരോപണം. ഇവർ പൊലീസിൽ പരാതിപ്പെട്ടു.
10.22 am: മുംബൈയിൽ കോൺഗ്രസ് പ്രവർത്തകർ ലോക്കൽ ട്രെയിൻ തടഞ്ഞു
#railway #updates #BharatBandh
Protesters from Andheri and dadar railway station are removed, trains are moving normally, protesters at Govandi station were not allowed to enter station, situation is normal and trains on all routes- GRP @mid_day @RidlrMUM pic.twitter.com/KtYO01UKjr— Suraj Ojha (@surajojhaa) September 10, 2018
10.00 am: വെസ്റ്റ് ബംഗാളിൽ പല മേഖലകളിലും സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച ബന്ദ് പൂർണ്ണമാണ്. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്ന ബങ്കുര, ബിർഭൂം, കൊൽക്കത്തയിലെ രാജാബസാർ എന്നിവിടങ്ങളിലെ പ്രതിഷേധക്കാരുടെ ചിത്രങ്ങൾ സിപിഐഎം ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.
Protest rally at Razabajar #Kolkata in support of All India Protest Hartal, today against the exponentially rising prices of petroleum products and unprecedented economic burdens being mounted on the people by the anti-people policies of the BJP government.#BharatBandh pic.twitter.com/zwIo4GOWK6
— CPI(M) WEST BENGAL (@CPIM_WESTBENGAL) September 10, 2018
Complete shutdown Bankura & Birbhum, West Bengal in support of All India Protest Hartal today against the rising prices of petrol & Diesel and unprecedented economic burdens being mounted on the people by the anti-people policies of the BJP government.#BharatBandh pic.twitter.com/gkAXjJlwdJ
— CPI (M) (@cpimspeak) September 10, 2018
9.50 am: വെസ്റ്റ് ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് ഭാരത് ബന്ദിൽ ഉന്നയിക്കുന്ന ആശയത്തോട് മാത്രമാണ് പിന്തുണ പ്രഖ്യാപിച്ചത്. ബന്ദിനോടും ഹർത്താലിനോടും അനുകൂലിക്കുന്നില്ലെന്ന് പ്രതികരിച്ചിരുന്നു. സർക്കാർ ജീവനക്കാരോട് ഇന്നത്തെ അവധി ഒഴിവാക്കി ജോലിക്ക് ഹാജരാകാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ബസുകളും ട്രാമുകളും സർവ്വീസ് നടത്തുന്നുണ്ട്.


9.45 am: എറണാകുളത്ത് ഏറെ തിരക്കുണ്ടാകാറുളള മറൈൻഡ്രൈവ് മേനക ജംങ്ഷൻ ഹർത്താൽ ദിനമായ ഇന്ന് വിജനമായപ്പോൾ

9.40 am: എറണാകുളത്ത് കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാളവണ്ടി പ്രതിഷേധം നടക്കുന്നു. തത്സമയ വീഡിയോ രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെയാണ് പങ്കുവച്ചത്.
9.30 am: ഭാരത് ബന്ദിനോട് അനുബന്ധിച്ച് ഡൽഹി രാംലീല മൈതാനിയിൽ പ്രതിഷേധ യോഗം തുടങ്ങി. കോൺഗ്രസിന്റെയും ബന്ദിൽ പങ്കെടുക്കുന്ന പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾ പങ്കെടുക്കുന്നു
9.20 am: കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ രാജ്ഘട്ടിൽ നിന്നും രാംലീല മൈതാനിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുന്നു.
9.15 am: തിരുവനന്തപുരത്ത് ടെക്നോപാർക്ക് ഗേറ്റ് കോൺഗ്രസ് പ്രവർത്തകർ അടച്ചു. ഗേറ്റിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഉപരോധം നടത്തുന്നു.
9.05 am: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രാജ്ഘട്ടിലെത്തി. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാംലീല മൈതാനിയിലേക്ക് മാർച്ച് നടത്തും.
Congress President @RahulGandhi pays his respects at Rajghat before joining #BharatBandh protests. #MehangiPadiModiSarkar pic.twitter.com/1aw1UIVWAF
— Congress (@INCIndia) September 10, 2018
9.00 am: ദേശവ്യാപകമായി കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പ്രഖ്യാപിച്ച ഭാരത് ബന്ദിന് തുടക്കം.

8.40 am: കേരളത്തിൽ എല്ലാ ജില്ലകളിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. കൊച്ചിയിൽ കാളവണ്ടി ഉന്തി ഡിസിസി നേതൃത്വം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കും.
8.20 am: കൊച്ചിയിലെ നിരത്തുകളിൽ വാഹനങ്ങൾ കുറവ്.
8.00 am: കർണ്ണാടകത്തിൽ കോൺഗ്രസും ജെഡിഎസും ബന്ദിന് പിന്തുണ അറിയിച്ചു. ഇവിടെ പ്രതിപക്ഷം കേന്ദ്രം ഭരിക്കുന്ന ബിജെപിയാണ്.
7.40 am: ഇന്ന് പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77. 99 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 82.72 രൂപ, ഡീസലിന് 76. 73 രൂപ. കോഴിക്കോട് പെട്രോളിന് 82.97 രൂപ, പെട്രോള്‍ 77 രൂപയുമാണ്.
7.20 am: കൊച്ചി മെട്രോ സർവ്വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസി സർവ്വീസ് നടത്തുന്നില്ല.
Kochi Metro running services as usual on #BharatBandh , in Kerala, both LDF and UDF are observing the strike against fuel hike together @IndianExpress @IeMalayalam pic.twitter.com/JTMgBzvImm
— Vishnu Varma (@VishKVarma) September 10, 2018
7.10 am: രാജ്യത്താകമാനം പ്രതിപക്ഷ പാർട്ടികൾ ഹർത്താൽ നടത്തുന്നത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെയാണ്. ഹർത്താലിനെ കുറിച്ചുളള വിശദമായ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യൂ
ഇന്ധന വില വർധനവിനെതിരെ നാളെ ഭാരത ബന്ദ്; കേരളത്തിൽ ഹർത്താൽ; അറിയേണ്ടതെല്ലാം
7.00 am: സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും നടത്തുന്ന ഹർത്താൽ ആരംഭിച്ചു. പ്രളയ ബാധിത മേഖലകളെ ബാധിക്കാത്ത വിധമാകും ഹര്‍ത്താലെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട് . ഇരുമുന്നണികളുടേയും നേതൃത്വത്തില്‍ ഏജീസ് ഓഫിസ് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
6.45 am: സംസ്ഥാനത്ത് ഹര്‍ത്താൽ തുടങ്ങും മുന്‍പെ രണ്ടിടങ്ങളിൽ ബസുകള്‍ക്ക് നേരെ ആക്രമണം. മലപ്പുറം പടിക്കലിൽ കെഎസ്ആര്‍ടിസി ബസിനു നേരെയുണ്ടായ ആക്രമണത്തിൽ, ബസിന്റെ ചില്ലുകൾ തകർന്നു. മൂന്നാറിൽ നിന്ന് ബെംഗലുരുവിലേക്ക് പോവുകയായിരുന്നു ബസ്. തിരുവനന്തപുരം പാറശ്ശാലയിൽ തമിഴ്നാട് കോര്‍പ്പറേഷന്റെ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു കൂട്ടം ആളുകള്‍ ബസ് അടിച്ചു തകര്‍ക്കുകയായിരുന്നു. കൊല്ലങ്കോട് നിന്നും മാർത്തണ്ഡത്തേക്ക് പോയ ബസിന് നേരെയായിരുന്നു ആക്രമണം.
6.20 am: കോൺഗ്രസാണ് ദേശീയ തലത്തിൽ ബന്ദിന് ആഹ്വാനം ചെയ്തത്. പകൽ ഒമ്പത് മണി മുതൽ മൂന്ന് മണി വരെയാണ് ബന്ദ്. എന്നാൽ കോൺഗ്രസിന്റെ പ്രതിഷേധത്തിനൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച സിപിഎം ഒറ്റയ്ക്കാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കേരളത്തിൽ ബന്ദ് നടത്തുന്നതിന് കേരള ഹൈക്കോടതി നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിനാൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ നടത്താൻ ഇടതുപക്ഷം തീരുമാനിക്കുകയായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ യു ഡി എഫിന്റെ ഹർത്താലാണ് കേരളത്തിൽ നടത്തുക.
6.00 am: തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ രാജ്യത്താകമാനം ബന്ദ് നടക്കും. സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് ബന്ദ് പകൽ സമയത്ത് ആറ് മണിക്കൂർ ആക്കി ചുരുക്കിയതെന്നാണ് കോൺഗ്രസിന്റെ വാർത്ത വിനിമയ വിഭാഗം തലവൻ രൺദീപ് സുർജ്വാല പറഞ്ഞത്.