ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത ഭാരത് ബന്ദ്. ആദിവാസികളെ കാട്ടില്‍ നിന്നും ഇറക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിനെതിരെയാണ് ബന്ദ്. ആദിവാസികളുടെ വനാവകാശം സംരക്ഷിക്കാനും യുജിസി ഫാക്കല്‍റ്റി തസ്തികകളില്‍ സംവരണം നല്‍കാനുമുള്ള രണ്ട് ഓര്‍ഡിനന്‍സുകള്‍ പ്രഖ്യാപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നു.
ഫെബ്രുവരി 13 നാണ് പത്ത് ലക്ഷത്തോളം ആദിവാസികളെ കാട്ടില്‍ നിന്നും കുടിയിറക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം വന്നത്. പിന്നീട് 28 ന് നിര്‍ദ്ദേശം സുപ്രീം കോടതി തന്നെ സ്റ്റേ ചെയ്തിരുന്നു. സ്റ്റേ ലഭിച്ചെങ്കിലും ഏത് നിമിഷവും തങ്ങള്‍ കുടിയിറക്കപ്പെട്ടേക്കാം എന്നതിലാണ് സംഘടനകള്‍ ബന്ദ് നടത്തുന്നത്.
”ഞങ്ങള്‍ക്കെല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ഞങ്ങളുടെ മണ്ണില്‍ നിന്നും ഞങ്ങളെ പടിയിറക്കുകയാണ്” ആദിവാസി അധികാര്‍ ആന്ദോളന് നേതാവ് ഓംപ്രകാശ് പറഞ്ഞു. ഉന്നത ജുഡീഷറി തസ്തികളിലേക്ക് എസ് സി, എസ്ടി, ഒബിസി വിഭാഗക്കാരെ എത്തിക്കാനായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 312 ലെ നിയമം നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.
വിവിധ ദലിത്, പട്ടികജാതി പട്ടികവര്‍ഗ സംഘടനകള്‍ ബന്ദിന് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. ശരത് യാദവ്, തേജസ്വിനി യാദവ് തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പാര്‍ട്ടികളും ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.