scorecardresearch

സുപ്രീംകോടതിയുടെ സംവരണ വിധിക്കെതിരെ ആസാദിന്റെ നേതൃത്വത്തിൽ ഇന്ന് ഭാരത ബന്ദ്

നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്നും സ്ഥാനക്കയറ്റങ്ങളിൽ സംവരണത്തിന് മൗലികാവകാശമില്ലെന്നും ഫെബ്രുവരി 9 ന് നൽകിയ ഉത്തരവിൽ സുപ്രീം കോടതി വിധിച്ചു

നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്നും സ്ഥാനക്കയറ്റങ്ങളിൽ സംവരണത്തിന് മൗലികാവകാശമില്ലെന്നും ഫെബ്രുവരി 9 ന് നൽകിയ ഉത്തരവിൽ സുപ്രീം കോടതി വിധിച്ചു

author-image
WebDesk
New Update
bharat bandh, ഭാരത് ബന്ദ്, bharat bandh today, ഇന്ന് ഭാരത് ബന്ദ്, Bhim Army, ഭീം ആർമി, Bhim Army Chandrasekhar Azad, supreme court order on reservation in promotions, indian express, iemalayalam, ഐഇ മലയാളം

ഡൽഹി: ജോലിയിലെ സ്ഥാനക്കയറ്റത്തിനായി സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ലെന്ന സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി.

Advertisment

രാഷ്ട്രീയ ജനതാദൾ (ആർ‌ജെ‌ഡി) നയിക്കുന്ന ബീഹാറിലെ പ്രതിപക്ഷ പാർട്ടികൾ ബന്ദിന് പിന്തുണ നൽകി. സംവരണത്തെയും ഭരണഘടനയെയും സംരക്ഷിക്കുകയെന്ന ബന്ദിന്റെ ഉദ്ദേശ്യത്തെ പിന്തുണയ്ക്കുന്നതായി ആർ‌ജെ‌ഡി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്സം പാർട്ടി (ആർ‌എൽ‌എസ്‌പി), ജിതൻ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ച, പപ്പു യാദവിന്റെ ജന അധികാർ പാർട്ടി എന്നിവയും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്.

Read in English

വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തുകയെന്ന ആവശ്യം ബന്ദ് അനുകൂലികള്‍ മുന്നോട്ടുവെക്കുന്നത്. കേരളത്തിലും ഹർത്താലിന് ആഹ്വാനമുണ്ട്. സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾക്ക് മുടക്കമില്ല. സ്വകാര്യ ബസുകളും പതിവുപോലെ സർവീസ് നടത്തുന്നുണ്ട്.

ഛത്ര യുവസംഘർഷ് സമിതി (സി.വൈ.എസ്.എസ്), പ്രവർത്തകർ എന്നിവരുൾപ്പെടെ നിരവധി വിദ്യാർത്ഥി സംഘടനകളും ബന്ദിന് പിന്തുണ നൽകിയിട്ടുണ്ട്.

Advertisment

നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്നും സ്ഥാനക്കയറ്റങ്ങളിൽ സംവരണത്തിന് മൗലികാവകാശമില്ലെന്നും ഫെബ്രുവരി 9 ന് നൽകിയ ഉത്തരവിൽ സുപ്രീം കോടതി വിധിച്ചു. ഉത്തരാഖണ്ഡിലെ പിഡബ്ല്യുഡിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികകളിൽ സ്ഥാനക്കയറ്റത്തിനായി പട്ടികജാതി-പട്ടികവർഗക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഒരു കൂട്ടം അപ്പീലുകൾ സുപ്രീം കോടതി പരിഗണിച്ചിരുന്നു.

ഇക്കാര്യത്തിൽ കോടതിയുടെ മുൻ തീരുമാനങ്ങളെ പരാമർശിച്ച ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ആഴ്ച “… ആർട്ടിക്കിൾ 16 (4), 16 (4-എ) എന്നിവ വ്യവസ്ഥകൾ പ്രാപ്തമാക്കുന്ന സ്വഭാവത്തിലാണ്. സാഹചര്യങ്ങൾ ആവശ്യമെങ്കിൽ സംവരണം നൽകുന്നത് പരിഗണിക്കാൻ സംസ്ഥാന സർക്കാരിന് വിവേചനാധികാരമുണ്ട്. പൊതു തസ്തികകളിൽ നിയമനത്തിന് റിസർവേഷൻ നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാൻ കഴിയില്ലെന്നത് നിയമമാണ്. അതുപോലെ, സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിൽ പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കും സംവരണം ഏർപ്പെടുത്താൻ സംസ്ഥാനം ബാധ്യസ്ഥരല്ല,” എന്നാണ് വിധിച്ചത്.

“എന്നിരുന്നാലും, അവർ (സംസ്ഥാനം) അവരുടെ വിവേചനാധികാരം പ്രയോഗിക്കാനും അത്തരം വ്യവസ്ഥകൾ നൽകാനും ആഗ്രഹിക്കുന്നുവെങ്കിൽ, സംസ്ഥാനം പ്രാതിനിധ്യത്തിന്റെ അപര്യാപ്തത കാണിക്കുന്ന അളവിലുള്ള വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്…” ബെഞ്ച് പറഞ്ഞു.

സുപ്രീംകോടതി വിധിക്ക് ഒരു ദിവസം കഴിഞ്ഞ് ചന്ദ്രശേഖർ ആസാദ് ഉത്തരവ് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയും ഫെബ്രുവരി 23 ന് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

Bharath Bandh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: