scorecardresearch

നാളെ ഭാരത്‌ ബന്ദ്; അറിയേണ്ടതെല്ലാം

രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ബന്ദ്

രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ബന്ദ്

author-image
WebDesk
New Update
നാളെ ഭാരത്‌ ബന്ദ്; അറിയേണ്ടതെല്ലാം

ന്യൂഡൽഹി: വിവാദമായ കാർഷിക ബില്ലിനെതിരായി സമരം ചെയ്യുന്ന കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത് ബന്ദ്. ബന്ദ് വിജയിപ്പിക്കാൻ സഹകരിക്കണമെന്ന് കർഷകരുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ജനങ്ങളോട് അഭ്യർഥിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ബന്ദ്.

Advertisment

കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് (എം‌എസ്‌പി) നിയമപരമായ ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തികളായ സിങ്കു, തിക്രി, ഖാസിപൂർ എന്നിവിടങ്ങളിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.

കർഷകരുടെ പ്രതിഷേധം നാലാം മാസത്തിലെത്തുന്ന ദിവസത്തിലാണ് തങ്ങൾ ബന്ദ് ആചരിക്കുന്നതെന്ന് കർഷക നേതാവ് ബൂട്ടാ സിങ് ബുർജിൽ പറഞ്ഞു. “സമാധാനപരമായ ബന്ദ് രാവിലെ മുതൽ വൈകുന്നേരം വരെ തുടരും,” ബുർ‌ജിൽ പറഞ്ഞു.

Read More: വോട്ടർ പട്ടികയിലെ ക്രമക്കേട്: രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍

Advertisment

പണിമുടക്കിനിടെ, രാവിലെ ആറ് മുതൽ വൈകുന്നേരം ആറുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടുമെന്നും റോഡ്, റെയിൽ ഗതാഗതം അനുവദിക്കില്ലെന്നും കർഷക സംഘടനകൾ അറിയിച്ചു. മാർച്ച് 28 ന് ‘ഹോളിക ദഹാൻ’ വേളയിൽ കാർഷിക നിയമങ്ങളുടെ പകർപ്പുകൾ കർഷകർ കത്തിക്കുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശത്തെയും ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കർഷകരെ പിന്തുണച്ച് കോൺഗ്രസ് എംപി ദിഗ്‌വിജയ സിങ് ട്വീറ്റ് ചെയ്തു. ഭാരത് ബന്ദിന് സിങ് സമ്പൂർണ പിന്തുണ അറിയിച്ചു.

രണ്ടാം തവണയാണ് കർഷകർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് നടക്കുന്നത്. ഡിസംബർ എട്ടിന് ഡൽഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം എന്നിവിടങ്ങളിലായിരുന്നു ആദ്യത്തെ ‘ബന്ദ്’ നടന്നത്. ഇതിന് നിരവധി ട്രേഡ് യൂണിയനുകളിൽ നിന്നും മറ്റ് പല സംഘടനകളിൽ നിന്നും കോൺഗ്രസും എൻസിപിയും ഉൾപ്പെടെ 24 പ്രതിപക്ഷ പാർട്ടികളിൽ നിന്നും പിന്തുണ ലഭിച്ചു.

Bharath Bandh Farmers Protest

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: