Bharat Bandh: പ്രതിപക്ഷ നേതാക്കൾ നാളെ രാഷ്‌ട്രപതിയെ കാണും

Farmers’ Protest: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ അടങ്ങുന്ന സംഘമാണ് നാളെ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തുക

Farmers Protest, farmer strike, കർഷക പ്രക്ഷോഭം, bharat bandh, ഭാരത ബന്ദ്, farmers bharat bandh, കർഷകരുടെ ഭാരത ബന്ദ്, farmers protest latest news, കർഷക ഭാരത ബന്ദ് വാർത്തകൾ, farmers protest in delhi, delhi farmers protest, കർഷക പ്രക്ഷോഭം ഡൽഹി, farmer protest news, farmer strike news, കർഷക പ്രക്ഷോഭം വാർത്തകൾ, farmers protest news today, കർഷക പ്രക്ഷോഭം ഇന്നത്തെ വാർത്തകൾ,farmer strike latest news, കർഷക പ്രക്ഷോഭം പുതിയ വാർത്തകൾ, bharat bandh live news, bharat bandh news update, bharat bandh latest news, bharat bandh live updates, ഭാരത ബന്ദ് പുതിയ വാർത്തകൾ, bharat bandh 2020, ഭാരത ബന്ദ് 2020, news in malayalam, വാർത്തകൾ മലയാളത്തിൽ malayalam news, മലയാളം വാർത്തകൾ, todays malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം

Farmers Protest, Bharat Bandh: ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് കർഷകർ. രാജ്യത്തെ കർഷക പ്രതിഷേധത്തിൽ ശക്തമായി ഇടപെടാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പ്രതിപക്ഷ നേതാക്കളുടെ സംയുക്ത സംഘം നാളെ വൈകീട്ട് അഞ്ചിന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തും.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ അടങ്ങുന്ന സംഘമാണ് നാളെ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തുക. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അഞ്ച് പേർ അടങ്ങുന്ന സംഘത്തിനേ പ്രസിഡന്റിനെ കാണാൻ അനുമതി ലഭിച്ചിട്ടുള്ളൂ എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

അതേസമയം, കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് അവസാനിച്ചു. ഇന്ന് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയായിരുന്നു ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. ഭാരത് ബന്ദ് വടക്കൻ സംസ്ഥാനങ്ങളിൽ പൂർണം. ചിലയിടത്ത് സംഘർഷങ്ങളുണ്ടായി.

Read Also: രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ഫലസൂചനകൾ കോൺഗ്രസിന് അനുകൂലം

രാജ്യതലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. പഞ്ചാബിൽ കടകളും ബാങ്കുകളും അടക്കം അടഞ്ഞു കിടക്കുകയാണ്. ഭാരത് ബന്ദിനിടെ ഇടതുനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. കെ.കെ. രാഗേഷ് എം.പിയും അഖിലേന്ത്യാ കിസാൻ സഭാ ജോ.സെക്രട്ടറി കൃഷ്ണ പ്രസാദും ബിലാസ്‌പൂരിൽ അറസ്റ്റിലായി.

പതിനഞ്ചോളം പ്രതിപക്ഷ പാർട്ടികളും ട്രെയിഡ് യൂണിയനുകളും വിവിധ റെയിൽവേ തൊഴിലാളിയൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിരുന്നു. ഓള്‍ ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന്‍ (എഐആര്‍എഫ്), നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വെമെന്‍ (എന്‍എഫ്‌ഐആര്‍) എന്നീ സംഘടനകളാണ് ബന്ദിന് പിന്തുണയറിയിച്ചത്.

Live Blog

Farmers’ Protest Today Live Updates: No question of repeal of laws, govt open to talks; Bharat Bandh today; Follow latest updates here














16:53 (IST)08 Dec 2020





















ആഭ്യന്തരമന്ത്രിയുമായി കർഷകരുടെ ചർച്ച

ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാത്രി ഏഴിന് ചർച്ച നടത്തും

16:52 (IST)08 Dec 2020





















രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക അഞ്ച് പേരടങ്ങുന്ന സംഘം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ അടങ്ങുന്ന സംഘമാണ് നാളെ പ്രസിഡന്റുമായി കൂടിക്കാഴ്‌ച നടത്തുക. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അഞ്ച് പേർ അടങ്ങുന്ന സംഘത്തിനേ പ്രസിഡന്റിനെ കാണാൻ അനുമതി ലഭിച്ചിട്ടുള്ളൂ എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 

16:52 (IST)08 Dec 2020





















പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണും

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് കർഷകർ. രാജ്യത്തെ കർഷക പ്രതിഷേധത്തിൽ ശക്തമായി ഇടപെടാൻ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പ്രതിപക്ഷ നേതാക്കളുടെ സംയുക്ത സംഘം നാളെ വൈകീട്ട് അഞ്ചിന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തും.

15:14 (IST)08 Dec 2020





















ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ് നേതാക്കൾ

15:00 (IST)08 Dec 2020





















സിപിഎം നേതാക്കൾ അറസ്റ്റിൽ

കർഷക സമരവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളായ കെ.കെ.രാഗേഷും പി.കൃഷ്‌ണപ്രസാദും അറസ്റ്റിൽ. ബിലാസ്‌പൂരിൽ വച്ചാണ് രാഗേഷിനെ അറസ്റ്റ് ചെയ്തത്. രാഗേഷിനെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി.

14:07 (IST)08 Dec 2020





















നൂറോളം പ്രതിഷേധക്കാർ കരുതൽ തടങ്കലിൽ

14:04 (IST)08 Dec 2020





















തുടരുന്ന ചർച്ചകൾ; ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാർ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിൽ

12:08 (IST)08 Dec 2020





















റോഡ് ഉപരോധിച്ച് കോൺഗ്രസ് പ്രതിഷേധം

12:07 (IST)08 Dec 2020





















ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

ഭാരത് ബന്ദിന്റെ സാഹചര്യത്തിൽ കർഷകർ പ്രതിഷേധിക്കുന്ന ഡൽഹിയിലെ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്. 

11:16 (IST)08 Dec 2020





















ഭാരത് ബന്ദ് ആരംഭിച്ചു

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 11 മുതലാണ് ബന്ദ് ആരംഭിച്ചത്. 

10:22 (IST)08 Dec 2020





















ഭാരത് ബന്ദ്: സുരക്ഷ വർധിപ്പിച്ചു

09:41 (IST)08 Dec 2020





















ഇടത് അനുകൂല തൊഴിലാളി സംഘടനകൾ ബംഗാൾ ജാദവ്‌പൂരിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു

09:12 (IST)08 Dec 2020





















കടകൾ നിർബന്ധമായി അടപ്പിക്കില്ല

സമാധാനപരമായി പ്രതിഷേധിക്കണമെന്ന് കർഷകർ. ഭാരത് ബന്ദിന്റെ ഭാഗമായി കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും കർഷകർ അറിയിച്ചു. 

09:07 (IST)08 Dec 2020





















സമാധാനപരമായി പ്രതിഷേധിക്കണമെന്ന് ആവശ്യം

ഭാരത് ബന്ദിന്റെ ഭാഗമായി സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവൂ എന്ന് കർഷക സംഘടനകൾ. ബന്ദിന്റെ പേരിൽ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

08:16 (IST)08 Dec 2020





















മുംബൈ: ഭാരത് ബന്ദിനായി കാർഷിക വിപണികൾ അടച്ചിടും

വിവിധ കർഷക യൂണിയനുകളും സംഘടനകളും രാജ്യത്തൊട്ടാകെയുള്ള ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതിനെത്തുടർന്ന് മുംബൈ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ (എപിഎംസി) മാർക്കറ്റുകൾ ചൊവ്വാഴ്ച അടച്ചിടും. നവി മുംബൈയിലെ മൊത്തവ്യാപാര വിപണിയായ മുംബൈ എപിഎംസിയുടെ ബോർഡ് തിങ്കളാഴ്ച സംസ്ഥാനത്തെ എപിഎംസികളിലേക്ക് മഹാരാഷ്ട്ര സ്റ്റേറ്റ് മാർക്കറ്റ് കമ്മിറ്റി വിളിച്ചതിനെ തുടർന്നാണ് തീരുമാനം. സംസ്ഥാനത്തൊട്ടാകെയുള്ള എപി‌എം‌സിയുടെ എല്ലാ മൊത്ത വിപണികളും അടച്ചിടുമെന്ന് അംഗങ്ങൾ പറഞ്ഞു.

08:14 (IST)08 Dec 2020





















അഹമ്മദാബാദിൽ ഒരു ലക്ഷം ഓട്ടോകൾ റോഡിലിറങ്ങില്ല

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ നടത്തുന്ന ഭാരത് ബന്ദിന് അഹമ്മദാബാദ് ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ പിന്തുണ നൽകി. ചൊവ്വാഴ്ച അഹമ്മദാബാദിൽ ഒരു ലക്ഷത്തിലധികം ഓട്ടോറിക്ഷകൾ റോഡിൽ നിന്ന് മാറിനിൽക്കുമെന്ന് ഓട്ടോറിക്ഷ ഡ്രൈവർസ് യൂണിയൻ അറിയിച്ചു.

08:13 (IST)08 Dec 2020





















ഭാരത് ബന്ദ്: കർണാടകയിൽ 300 കർഷകരുടെ സംഘടന ബന്ദിൽ പങ്കെടുക്കും

കർണാടകയിലെ ആയിരക്കണക്കിന് കർഷകർ ഇന്ന് നടക്കുന്ന ഭാരത് ബന്ദിൽ ചേരും. മുന്നൂറോളം കർഷക സംഘടനകളിലെ അംഗങ്ങൾ പങ്കെടുക്കുമെന്ന് കർണാടക രാജ്യ റിയത സംഘ പ്രസിഡന്റ് കെ ചന്ദ്രശേഖർ പറഞ്ഞു. കർഷക, തൊഴിലാളി, ദലിത് ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ഐക്യ ഹൊറാറ്റ തിങ്കളാഴ്ച ബെംഗളൂരുവിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചു. നിരവധി കർഷക സംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതിയുടെ (എ.ഐ.കെ.എസ്.സി) കർണാടക ചാപ്റ്റർ ചൊവ്വാഴ്ച ആറ് മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തു.

07:18 (IST)08 Dec 2020





















കർഷകരുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക്

പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക്. കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഐക്യദാർഡ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ദില്ലിയുടെ അതിർത്തികൾ വളയും. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം പതിനെട്ട് പ്രതിപക്ഷ പാർട്ടികളും ബന്ദിന് ഐകൃദാർഡ്യം അറിയിച്ചിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പ് വരുത്താൻ സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

Farmers’ Protest Today Live Updates: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. ബന്ദ് സമാധാനപരമായിരിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടു. നിർബന്ധിച്ച് കടകൾ അടപ്പിക്കരുതെന്നും കർഷകർ. ബന്ദിന് മുന്നോടിയായി സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സുരക്ഷ കർശനമാക്കാൻ കേന്ദ്ര നിർദേശം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉൾപ്പടെയുള്ള മാർഗ നിർദേശങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bharat bandh live updates farmers protest bjp opposition narendra singh tomar

Next Story
പഴയ നിയമങ്ങൾകൊണ്ട് പുതിയ നൂറ്റാണ്ടിനെ നിർമിക്കാനാവില്ലെന്ന് പ്രധാനമന്ത്രിnarendra modi, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com