Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

ഭന്ദാര ആശുപത്രിയിൽ തീപിടിത്തം; പത്ത് നവജാത ശിശുക്കൾ മരിച്ചു

ഏഴോളം കുട്ടികളെ രക്ഷാപ്പെടുത്താൻ സാധിച്ചു

മഹാരാഷ്ട്രയിലെ ഭന്ദാര ജില്ല ജനറൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്ത് നവജാത ശിശുക്കൾ മരിച്ചു. ആശുപത്രിയിലെ നവജാത ശിശു പരിചരണ വിഭാഗത്തിലാണ് അപകടമുണ്ടായത്. ഒരു മാസം മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് ഇവിടെയുണ്ടായിരുന്നത്. ഏഴോളം കുട്ടികളെ രക്ഷാപ്പെടുത്താൻ സാധിച്ചതായും വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bhandara hospital fire live updates infant death toll

Next Story
ഇന്ത്യൻ പതാക കൈയിലേന്തിയത് ദേശസ്നേഹം കാരണമെന്ന് കാപ്പിറ്റോൾ പ്രതിഷേധത്തിലെ കൊച്ചി സ്വദേശിIndian fla, Kochi native,US Capitol protest, vincent xavier, വിൻസന്റ് സേവ്യർ, യുഎസ് വൈറ്റ് ഹൗസ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com