ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിൽ അഞ്ച് മണിവരെ 53.32 ശതമാനം പോളിങ്

സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റിവച്ച മുർഷിദാബാദ് ജില്ലയിലെ ജംഗിപൂർ, സംസർഗഞ്ച് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും

Mamata Banerjee, Mamata Banerjee Bhawanipur, Bhawanipur By election 2021, Bhawanipur By election,West Bengal Bhawanipur By election 2021, West Bengal Bhawanipur Election, Bhawanipur Polling date, Bhawanipur West Bengal by election 2021, Bhabanipur Assembly Election, Bhabanipur Assembly by Election, Bengal By-election, Bhawanipur Bypoll, Bhabanipur Assembly Election 2021 Results, Bhabanipur election result, Bhawanipur By-Election result, Bhabanipur polling, Bhabanipur by election by polls,ie malayalam

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജനവിധി തേടുന്ന ഭവാനിപൂർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വൈകിട്ട് അഞ്ചുവരെ 53.32 ശതമാനം പോളിങ്. രാവിലെ മുതൽ മന്ദഗതിയിലാണ് വോട്ടിങ് പുരോഗമിച്ചത്.

മമത ബാനർജി, മിത്ര ഇൻസ്റ്റിറ്റ്യൂഷൻ സ്കൂളിൽ മൂന്നു മണിയോടെ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ മമതയ്ക്ക് ഭവാനിപ്പൂരിലെ വിജയം അനിവാര്യമാണ്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം 20 കമ്പനി സായുധ പോലീസ് സംഘത്തെ കൂടി മണ്ഡലത്തിൽ വിന്യസിച്ചിരുന്നു.

മേയിൽ നടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് മണ്ഡലമായ ഭവാനിപ്പൂർ വിട്ട് നന്ദിഗ്രാമിൽ അഭിമാനപ്പോരാട്ടത്തിനിറങ്ങിയ മമതയ്ക്കു പരാജയം നേരിടേണ്ടി വന്നിരുന്നു. തൃണമൂൽ കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയെ സുവേന്ദു അധികാരിക്കായിരുന്നു ഇവിടെ വിജയം. തുടർന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ മമത, തൃണമൂൽ കൃഷിമന്ത്രി ശോഭൻദേബ് ചതോപാധ്യയെ രാജിവയ്പിച്ചാണ് ഭവാനിപ്പൂരിൽ മത്സരിച്ചത്. രണ്ടു തവണ മമതയെ വിജയിപ്പിച്ച മണ്ഡലമാണ് ഭവാനിപൂർ.

ബിജെപി യുവ നേതാവ് പ്രിയങ്ക ടിബ്രെവാളാണ് ഭവാനിപ്പൂരിൽ മമതയുടെ പ്രധാന എതിർ സ്ഥാനാർഥി. സിപിഎമ്മിന്റെ യുവ നേതാവ് ശ്രീജിബ് ബിശ്വാസും മത്സരരംഗത്തുണ്ട്. മമതയ്ക്കെതിരെ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റിവച്ച മുർഷിദാബാദ് ജില്ലയിലെ ജംഗിപൂർ, സംസർഗഞ്ച് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഒക്ടോബർ മൂന്നിനാണ് വോട്ടെണ്ണൽ. മൂന്ന് മണ്ഡലങ്ങളിലായി 6,97,164 വോട്ടർമാരാണുള്ളത്.

Also Read: ‘ഷഹീൻ’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെയോടെ ഗുജറാത്ത് തീരത്ത് രൂപപ്പെടും; പാകിസ്ഥാനിലേക്ക് പോകും

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bhabanipur bypoll updates mamata banerjee tmc bjp

Next Story
‘ഷഹീൻ’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെയോടെ ഗുജറാത്ത് തീരത്ത് രൂപപ്പെടും; പാകിസ്ഥാനിലേക്ക് പോകും
The moderation of comments is automated and not cleared manually by malayalam.indianexpress.com