scorecardresearch

രക്ഷിതാക്കള്‍ ജാഗ്രതൈ...! മരണം ഒളിപ്പിച്ച ഈ ഗെയിം അമ്പതാം നാളില്‍ നിങ്ങളുടെ കുട്ടിയുടെ ജീവനെടുക്കും

ആകെ അമ്പത് സ്റ്റേജുകളുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്

ആകെ അമ്പത് സ്റ്റേജുകളുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'കൊലയാളി ഗെയിം' കേരളത്തിലും! ഡൗൺലോഡ് ചെയ്തത് 2000ലധികം പേർ; രക്ഷിതാക്കൾ ജാഗ്രത പാലിക്കുക

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമുകള്‍ ജീവിതചര്യയുടെ ഭാഗമായി മാറിയിട്ട് അധികകാലമായില്ല. കാന്‍ഡിക്രഷ് മുതല്‍ പോക്കിമോന്‍ ഗോ വരെ നിരവധി ഗെയിമുകളാണ് നമ്മള്‍ മൊബൈലിലും കംപ്യൂട്ടറിലുമൊക്കെയായി കളിക്കുന്നത്. സമയംകൊല്ലികളായ ഇത്തരം ഗെയിമുകള്‍ കളിക്കുന്നയാളില്‍ മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നുണ്ടെന്ന് നമുക്ക് അറിയാം. എന്നാല്‍ കളിക്കുന്നയാളുടെ ജീവന്‍ തന്നെ എടുക്കാന്‍ ഒരു ഗെയിമിന് കഴിയുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ?

Advertisment

എന്നാല്‍ അത്തരത്തിലൊരു ഗെയിമാണ് ഇന്ന് ലോകത്തെമ്പാടുമുള്ള രക്ഷിതാക്കളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ബ്ലൂ വെയ്ല്‍ എന്ന ഈ ഗെയിം കളിക്കുന്നയാളെ പതിയെ പതിയെ ആത്മഹത്യയിലേക്ക് നയിക്കുമെന്നാണ് വിവരം. ഗെയിം തുടങ്ങിയെന്ന് കരുതുന്ന റഷ്യയില്‍ ഇത്തരത്തില്‍ ഏകദേശം 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് വിവരം.

യുഎഇയിലെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് എന്ന നിയിലുള്ള ഒരു വാട്ട്സ്ആപ് സന്ദേശം ഖലീജ് ടൈംസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'ബ്ലൂ വെയ്ല്‍ എന്ന ഗെയിം നിങ്ങളുടെ കുട്ടികള്‍ കളിക്കുന്നത് കണ്ടാല്‍ തടയണമെന്നും അതിന്റെ അമ്പതാം ഘട്ടത്തില്‍ കുട്ടിയെ ആത്മഹത്യയിലേക്കാണ് ക്ഷണിക്കുന്നതെന്നും' സന്ദേശത്തില്‍ പറയുന്നു.

കൗമാരക്കാരായ ചിലരുടെ മരണത്തിന് പിന്നാലെ ബ്രിട്ടനിലെ ചില സ്കൂളുകളില്‍ കുട്ടികള്‍ക്കും ഗെയിമിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാതിരാത്രിയില്‍ ഹൊറര്‍ സിനിമകള്‍ കാണാനാണ് ആദ്യഘട്ടങ്ങളില്‍ ഗെയിം ചലഞ്ചായി ആവശ്യപ്പെടുക. പിന്നീട് കൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ തൊലിയിലും കുത്തി മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. തെളിവായി ഫോട്ടോകള്‍ അയച്ചുകൊടുക്കാനും ഗെയിമില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇനി ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ ഉപയോക്താവിന് ഭീഷണി സന്ദേശമാവും ലഭിക്കുക. ആകെ അമ്പത് സ്റ്റേജുകളുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്.

Advertisment

നിങ്ങള്‍ ഈ ഗെയിം ഒരുവട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നതും നിങ്ങളുടെ വിവരങ്ങള്‍ മുഴുവനും ഹാക്ക് ചെയ്യപ്പെടുന്നതും മറ്റൊരു ഗുരുതരമായ പ്രശ്നമാണ്. ഇത് ആദ്യമായല്ല അപകടകരമായ ഒരു ഗെയിം വാര്‍ത്തകളില്‍ നിറയുന്നത്. 2015ല്‍ 'ചാര്‍ലി ചാര്‍ലി' എന്ന ഗെയിമും ജീവന്‍വെച്ചാണ് കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. പ്രേതങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കുന്നെന്ന അവകാശവാദത്തോടെയാണ് ഈ ഗെയിം പ്രചരിച്ചത്.

രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്‌ചീനമായി തുലനം ചെയ്‌തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ്‌ എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന്‌ "ചാര്‍ലി"യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും. ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ്‌ വിശ്വാസം. ഇത്തരം കളി ഇന്റര്‍നെറ്റില്‍ വ്യാപകമായതോടെ കൊളംബിയയില്‍ അടക്കെ ഗെയിം നിരോധിച്ചിരുന്നു.

Game Russia Uae

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: