ല​ക്നൗ: ഉത്തര്‍പ്രദേശില്‍ ബി​ജെ​പി​യെ മ​റി​ക​ട​ക്കാ​ൻ അ​ഖി​ലേ​ഷ് യാദവ് ബി​എ​സ്പി നേ​താ​വ് മാ​യാ​വ​തി​യെ കൂ​ട്ടു​പി​ടി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​കു​ക​യും ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​ക‍​യും ചെ​യ്താ​ൽ മാ​യ​വ​തി​യേ​യും അ​ഖി​ലേ​ഷ് ഒ​പ്പം​കൂ​ട്ടി​യേ​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന. രാഷ്ട്രപതി ഭരണം ആരും ആഗ്രഹിക്കുന്നില്ലെന്നും അത് ഒഴിവാക്കാന്‍ മായാവതിയുമായി കൈകോര്‍ക്കേണ്ടി വന്നാല്‍ അതിന് തയ്യാറാകുമെന്നും അഖിലേഷ് ബിബിസിയോട് പ്രതികരിച്ചു.

ഇതിന്റെ ശബ്ദസന്ദേശം ബി​ബി​സി​യു​ടെ ഹി​ന്ദി റേ​ഡി​യോ​ പുറത്തുവിട്ടു. കോ​ൺ-​എ​സ്പി സ​ഖ്യ​ത്തി​ന് കേ​വ​ല​ഭൂ​രി​പ​ക്ഷം നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മാ​യാ​വ​തി​യു​മാ​യി കൈ​കോ​ർ​ക്കാ​ൻ ഒ​ട്ടും ​മ​ടി​ക്കി​ല്ലെ​ന്ന് അ​ഖി​ലേ​ഷ് അ​റി​യി​ച്ചു.

എ​ക്സി​റ്റ്പോ​ൾ ഫ​ല​ങ്ങ​ളില്‍ ഉത്തര്‍പ്രദേശില്‍ ബി​ജെ​പി വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​കു​മെ​ന്ന പ്രവചനങ്ങളാണ് പുറത്തുവരുന്നത്. ബി​ജെ​പി 185 സീ​റ്റ് നേ​ടി യു​പി​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​കു​മെ​ന്ന് ന്യൂ​സ് എ​ക്സ്-​എം​ആ​ർ​സി ന​ട​ത്തി​യ എ​ക്സി​റ്റ്പോ​ൾ പ്ര​വ​ചി​ക്കു​ന്നു. ടൈം​സ് നൗ ​എ​ക്സി​റ്റ്പോ​ളും ബി​ജെ​പി​ക്കാ​ണ് മു​ൻ​തൂ​ക്കം പ്ര​വ​ചി​ക്കു​ന്ന​ത്. 190-120 സീ​റ്റു​ക​ൾ​വ​രെ പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ടൈം​സ് നൗ ​പ​റ​യു​ന്നു. 34 ശ​ത​മാ​നം വോ​ട്ട് കാ​വി​പ്പാ​ർ​ട്ടി നേ​ടു​മെ​ന്നും ടൈം​സ് നൗ ​പ്ര​വ​ചി​ക്കു​ന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഖ്യസാധ്യത തള്ളിക്കളയാനാവില്ലെന്ന് അഖിലേഷ് പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ