ബെംഗളൂരു: സാമ്പാർ മോശമാണെന്ന് ഭർത്താവ് വഴക്ക് പറഞ്ഞതിനെത്തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തു. നാഗരത്നമാണ് (50) ആത്മഹത്യ ചെയ്തത്. വർഷങ്ങളായി ഭർത്താവ് താൻ ഉണ്ടാക്കുന്ന സാമ്പാർ മോശമാണെന്ന് പറഞ്ഞ് വഴക്ക് ഉണ്ടാക്കുമായിരുന്നു. ഇതിൽ മനം നൊന്താണ് നാഗരത്ന ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു..

ഭർത്താവ് ശ്രീനിവാസ്, മകൻ മിഥുൻ എന്നിവർക്കൊപ്പമാണ് നാഗരത്ന താമസിച്ചിരുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി നാഗരത്ന ഉണ്ടാക്കിയ സാമ്പാർ മോശമാണന്ന് പറഞ്ഞ് ഭർത്താവ് ബഹളം വച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇിനുപിന്നാലെ മുറിയിൽ കയറിയ നാഗരത്നം വാതിലടച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് മകൻ വീട്ടിൽ ഇല്ലായിരുന്നു.

വീട്ടിൽനിന്നും ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook