ബെംഗളൂരു: ഹെൽമെറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാക്കൾക്കു നേരെ ട്രാഫിക് പൊലീസുകാരന്റെ ഷൂയേറ്. ബെംഗളൂരുവിലാണ് സംഭവം. ഹെൽമെറ്റില്ലാതെ ബൈക്കിൽ യുവാക്കൾ വരുന്നതു കണ്ട ട്രാഫിക് പൊലീസുകാരൻ കാലിൽ കിടന്ന ഷൂ ഊരിയെടുത്ത് യുവാൾക്കുനേരെ എറിയുകയായിരുന്നു.

ജലഹളളി ട്രാഫിക് പൊലീസ് സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളും വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയമാണ് രണ്ടു യുവാക്കൾ അതുവഴി ബൈക്കിലെത്തിയത്. ഇവർ വിദ്യാർത്ഥികളാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പൊലീസിനെ കണ്ടതും യുവാക്കൾ ബൈക്ക് നിർത്തിയില്ല. ഇതിനിടയിൽ കോൺസ്റ്റബിൾ ഷൂ ഊരിയെടുത്ത് യുവാക്കൾക്ക് നേരെ എറിയുകയായിരുന്നു.

ഈ സമയം അതുവഴി കാറിലെത്തിയ യുവാവ് സംഭവം ഷൂട്ട് ചെയ്തു. റിഷഭ് ചാറ്റർജി എന്ന പേരിലുളള യൂട്യൂബ് അക്കൗണ്ട് വഴിയാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 25 നാണ് സംഭവം നടന്നതെങ്കിലും വീഡിയോ ഇപ്പോഴാണ് വൈറലായത്.

കോൺസ്റ്റബിളിനെതിരെ യുവാക്കൾ പരാതി നൽകിയിട്ടില്ലെങ്കിലും വീഡിയോ വൈറലായതോടെ ഇയാളെ സസ്‌പെൻഡ് ചെയ്തതായി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ