scorecardresearch

ഡോക്ടറും എഞ്ചിനീയറും ചമഞ്ഞ് 15 വിവാഹം, പത്ത് വര്‍ഷത്തിനൊടുവില്‍ തട്ടിപ്പുവീരന്‍ പിടിയില്‍

പണം ആവശ്യപ്പെട്ട് മഹേഷ് തന്നെ ഉപദ്രവിച്ചതായി കേസിലെ പരാതിക്കാരി ആരോപിച്ചു.

പണം ആവശ്യപ്പെട്ട് മഹേഷ് തന്നെ ഉപദ്രവിച്ചതായി കേസിലെ പരാതിക്കാരി ആരോപിച്ചു.

author-image
Amal Joy
New Update
crime|bangalore

Officers suspect he has married at least 15 women since 2014 and have at least four children. (Express Photo)

ബെംഗളൂരു: മാട്രിമോണിയല്‍ വെബ്സൈറ്റുകളില്‍ പരിചയപ്പെട്ട സ്ത്രീകളെ എന്‍ജിനീയര്‍ അല്ലെങ്കില്‍ ഡോക്ടര്‍ എന്ന് പറഞ്ഞ് കബളിപ്പിച്ചതിന് യുവാവിനെ മൈസൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. 2014 മുതല്‍ ഇയാള്‍ കുറഞ്ഞത് 15 സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ടെന്നും കുറഞ്ഞത് നാല് കുട്ടികളെങ്കിലും ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

Advertisment

ബെംഗളൂരു ബനശങ്കരി സ്വദേശി മഹേഷ് കെ ബി നായക് (35) ആണ് പൊലീസ് പിടിയിലായത്. ഈ വര്‍ഷം ആദ്യം ഇയാള്‍ വിവാഹം കഴിച്ച മൈസൂരില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ഉടന്‍ തന്നെ ഒരു സംഘം രൂപീകരിക്കുകയും പ്രതിയെ തുമകുരുവില്‍ നിന്ന് പിടികൂടുകയും ചെയ്തു.

അഞ്ചാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും താന്‍ ഡോക്ടറോ എഞ്ചിനീയറോ സിവില്‍ കോണ്‍ട്രാക്ടറോ ആണെന്നാണ് പ്രതി പലപ്പോഴും അവകാശപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു. വിവാഹം കഴിച്ച സ്ത്രീകളില്‍ ഇയാളില്‍ നാല് കുട്ടികളുണ്ട്. ഇയാളുടെ ഇരയാണെന്ന് അവകാശപ്പെട്ട് മറ്റൊരു സ്ത്രീയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

പൊലീസ് പറയുന്നതനുസരിച്ച്, മഹേഷ് നായക് തുംകുരുവില്‍ ഒരു വ്യാജ ക്ലിനിക്ക് സ്ഥാപിക്കുകയും ഡോക്ടറാണെന്ന അവകാശവാദം ഉയര്‍ത്താന്‍ ഒരു നഴ്‌സിനെ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഇംഗ്ലീഷിലുള്ള പ്രാവീണ്യം ഇല്ലായ്മ ഇരകളാകാന്‍ സാധ്യതയുള്ള പലരിലും സംശയം ജനിപ്പിച്ചു, ഇത് അദ്ദേഹത്തിന്റെ വിവാഹാലോചന നിരസിക്കാന്‍ അവരെ പ്രേരിപ്പിച്ചു.

Advertisment

ക്ലിനിക്ക് സ്ഥാപിക്കാന്‍ പണം ആവശ്യപ്പെട്ട് മഹേഷ് നായക് തന്നെ ഉപദ്രവിച്ചതായി കേസിലെ പരാതിക്കാരി ആരോപിച്ചു. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ യുവതിയുടെ ആഭരണങ്ങളും പണവുമായി രക്ഷപ്പെട്ടു, പരാതിക്കാരി പറഞ്ഞു. ഇയാളുടെ ഭാര്യമാരില്‍ ഭൂരിഭാഗവും സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള പ്രൊഫഷണലുകളാണ്, നാണക്കേടും സാമൂഹിക കളങ്കം ഭയന്നും അവര്‍ പരാതികള്‍ നല്‍കുന്നതില്‍ നിന്ന് വിട്ടുനിന്നു. മഹേഷ് നായ്ക്കിന്റെ പിതാവും ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് നല്‍കിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Crime Bengaluru

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: