scorecardresearch

വെള്ളത്തിലായി ബെംഗളൂരു; മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പല പ്രദേശങ്ങളിലും കുടുങ്ങിക്കിടന്നവരെ ട്രാക്ടറുമായി ചെന്നാണ് ഫയര്‍ ആന്‍ഡ് റെസ്ക്യു ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തിയത്

വെള്ളത്തിലായി ബെംഗളൂരു; മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

ന്യൂഡല്‍ഹി: അപ്രതീക്ഷിത മഴയാണ് ബെംഗളൂരുവിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.

“കര്‍ണാടകയില്‍, പ്രത്യേകിച്ച് ബെംഗളൂരുവില്‍ കഴിഞ്ഞ 90 വര്‍ഷത്തിനിടയില്‍ ഇതുപോലെ ശക്തമായി മഴ പെയ്തിട്ടില്ല. എല്ലാ ഭാഗങ്ങളിലും വെള്ളം നിറഞ്ഞ് ഒഴുകുകയാണ്. എല്ലാ ദിവസവും മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരത്തിലെ മോശം ഡ്രെയിനേജ് സംവിധാനത്തിന് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബൊമ്മൈ കുറ്റപ്പെടുത്തുകയും ചെയ്തു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകയിലെ ഇരുപതിലധികം ജില്ലകളില്‍ അടുത്ത മണിക്കൂറുകളില്‍ മഴ കനത്തേക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, ബാഗൽകോട്ട്, ബെലഗാവി, ബിദർ, ധാർവാഡ്, കലബുർഗി, റായ്ച്ചൂർ, വിജയപുര, യാദ്ഗിരി, ബെംഗളൂരു (അർബൻ ആൻഡ് റൂറൽ), ചാമരാജനഗര, ചിക്ബലാപുര, ചിക്കമംഗളൂരു, ചിത്രദുർഗ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, ശിവമോഗ, തുംകുരു, രാമനഗര എന്നിവയാണ് ജില്ലകള്‍.

രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പല പ്രദേശങ്ങളിലും കുടുങ്ങിക്കിടന്നവരെ ട്രാക്ടറുമായി ചെന്നാണ് ഫയര്‍ ആന്‍ഡ് റെസ്ക്യു ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തിയത്.

വൈറ്റ്ഫീല്‍ഡിന് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ട അഖില എന്ന യുവതി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ മടങ്ങവെയായിരുന്നു അപകടമുണ്ടായത്. മാഹിറ ബേക്കറിക്ക് സമീപം വെള്ളക്കെട്ടില്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bengaluru rain cm bommai blames erstwhile congress govt for bengaluru floods

Best of Express