scorecardresearch

നടൻ പുനീത് രാജ്‌കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് പൊലീസ് സംരക്ഷണം

ആരാധകർ “മെഡിക്കൽ അശ്രദ്ധ” ആരോപിച്ച പശ്ചാത്തലത്തിലാണ് ഡോക്ടറായ രമണ റാവോയ്ക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്

Puneeth Rajkumar, Puneeth Rajkumar death, Devi Shetty fake message, Devi Shetty Puneeth Rajkumar, bangalore news, bangalore latest news, bangalore local news, new bangalore news, പുനീത് രാജ് കുമാർ, വ്യാജ സന്ദേശം, വാട്സ്ആപ്പ്, IE Malayalam

ബാംഗ്ലൂർ: കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‌കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. ആരാധകർ “മെഡിക്കൽ അശ്രദ്ധ” ആരോപിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ കുടുംബ ഡോക്ടറായ രമണ റാവോയ്ക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയത്.

ഒക്ടോബർ 29നായിരുന്നു കന്നഡയുടെ പ്രിയതാരം പുനീതിന്റെ അകാല വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46-കാരനായ പുനീതിന്റെ അന്ത്യം.

സദാശിവനഗറിലെ ഡോ. രമണ റാവുവിന്റെ വസതിക്കും ക്ലിനിക്കിനും പുറത്ത് ഒരു കെഎസ്ആർപി പ്ലാറ്റൂണിനെ വിന്യസിച്ചിതായി ബെംഗളൂരു സിറ്റി പൊലീസ് പറഞ്ഞു. “അനിഷ്‌ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ഈ പ്രദേശങ്ങൾക്ക് സമീപത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്,” മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read: പുനീതിന്റെ കണ്ണുകൾ കാഴ്ചയേകിയത് നാല് യുവാക്കൾക്ക്

പുനീതിനെ ചികിത്സിച്ച ഡോ. രമണ റാവുവിനും മറ്റുള്ളവർക്കും സംരക്ഷണം ആവശ്യപ്പെട്ട് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോംസ് അസോസിയേഷൻ (PHANA) മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു, ഇതേ തുടർന്നാണ് നടപടി.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മയ്ക്ക് എഴുതിയ കത്തിൽ ഡോക്ടർമാരുടെ അശ്രദ്ധയെന്ന് ചില മാധ്യമങ്ങൾ ഉൾപ്പടെ ഉന്നയിക്കുന്നതായും ഇത്തരം തെറ്റായ കാര്യങ്ങൾ ഡോക്ടർമാരുടെ ഉൾപ്പടെ ജീവനു ഭീഷണിയാണെന്നും സംഘടനാ പ്രസിഡന്റ ഡോ. പ്രസന്ന എച് എം പറഞ്ഞു. കൂടാതെ, ആരോഗ്യപ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കാനായിമുഖ്യമന്ത്രി ഒരു പരസ്യ പ്രസ്താവന നടത്തണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bengaluru puneeth rajkumar doctor police protection