scorecardresearch
Latest News

തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരുവിലെത്തിയ 10 യാത്രക്കാരെ കാണാനില്ലെന്ന് ബിബിഎംപി

ഈ യാത്രക്കാർ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും അധികൃതർ അറിയിച്ചു

Bengaluru omicron, Bengaluru Covid news, Bengaluru South African passengers , Karnataka news, Indian express news, ഒമിക്രോൺ, കോവിഡ്, ബെംഗളൂരു, Malayalam News, IE Malayalam

ബംഗളൂരു: തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബംഗളൂരുവിൽ എത്തിയ പത്തിലധികം രാജ്യാന്തര സഞ്ചാരികളെ കണ്ടെത്താൻ കഴിയാതെ പോയതായി ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) അറിയിച്ചു. യാത്രക്കാർ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും അധികൃതർ അറിയിച്ചു.

ഇവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. “എനിക്ക് നേരിട്ട് വിവരമില്ല. ഫോണിൽ പ്രതികരിക്കാത്തവർക്ക്, ഒരു സാധാരണ പ്രോട്ടോക്കോൾ ഉണ്ട്, അത് പിന്തുടരും. അതേസമയം, ആളുകൾ കോവിഡിനെതിരായ കാവൽ കുറയ്ക്കരുത്, ”അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കയിൽ ഒമിക്‌റോണിന്റെ ആവിർഭാവത്തിന് ശേഷം അവിടെ നിന്ന് 57 യാത്രക്കാർ ബെംഗളൂരുവിലെത്തിയതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. “57 പേരിൽ 10 യാത്രക്കാരെ കണ്ടെത്താൻ ബിബിഎംപിക്ക് കഴിയുന്നില്ല. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. അധികൃതർക്ക് നൽകിയ വിലാസത്തിൽ അവ ലഭ്യമല്ല. ഈ യാത്രക്കാർ ഉത്തരവാദിത്തമുള്ളവരായിരിക്കണം. അവർക്ക് അവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്യാനും മറ്റുള്ളവരെ അപകടത്തിലാക്കാനും എങ്ങനെ കഴിയും. ഞങ്ങൾ ചികിത്സ നൽകാൻ തയ്യാറാണ്, ”അദ്ദേഹം അറിയിച്ചു.

Also Read: ഒമിക്രോണ്‍ ബാധിച്ചയാളെ രാജ്യം വിടാന്‍ അനുവദിച്ച കോവിഡ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bengaluru omicron south africa travellers