ബെംഗളൂരുവിൽ മാനസികരോഗിയായ യുവാവിനെ ജനക്കൂട്ടം മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു

കുട്ടികളെ കടത്തുന്നയാൾ എന്നാരോപിച്ചാണ് 25 കാരനായ യുവാവിനെ മർദ്ദിച്ചത്

ബെംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളാണെന്ന് ആരോപിച്ച് മാനസികരോഗിയായ യുവാവിനെ ജനക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചു. ഒഡീഷ സ്വദേശിയായ യുവാവിനെയാണ് മരത്തിൽ കെട്ടിയിട്ട് ജനം അതിക്രൂരമായി മർദ്ദിച്ചത്. മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ബെംഗളൂരുവിലാണ് സംഭവം.

ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പട്ടാലമ്മ ലേഔട്ട് പ്രദേശത്തെ ഒരു വീട്ടിൽ 25 കാരനായ യുവാവ് കയറുകയായിരുന്നു. ജനങ്ങൾ യുവാവിനെ പിടികൂടുകയും കുട്ടികളെ കടത്തുന്നയാൾ എന്ന് പ്രചാരണം നടത്തുകയും ചെയ്തു. ഇതോടെ ജനങ്ങൾ കൂട്ടമായി എത്തുകയും യുവാവിനെ കൂട്ടത്തോടെ തല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വാട്സ്ആപ്പിൽ കുട്ടികളെ കടത്തുന്നവർ ഇറങ്ങിയിട്ടുണ്ടെന്ന് മേസേജുകൾ ലഭിച്ചതായി പ്രദേശവാസികളിലൊരാൾ പറഞ്ഞതുകേട്ടാണ് മറ്റുളളവരും യുവാവിനെ മർദ്ദിച്ചത്. സംഭവം അറിഞ്ഞെത്തിയ കടുഗോഡി പൊലീസ് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിലാണ് യുവാവിന് മാനസികപ്രശ്നമുണ്ടെന്ന് മനസ്സിലായത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവാവിനെ മർദ്ദിച്ചവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bengaluru mentally ill man tied to tree beaten

Next Story
റോഡ് ഗതാഗതയോഗ്യമല്ല; യുവതിക്ക് പാതിവഴിയില്‍ പ്രസവംPregnant lady
The moderation of comments is automated and not cleared manually by malayalam.indianexpress.com