ബെംഗളൂരു: ബെംഗളൂരുവിലെ യെലഹാങ്ക എയർബെയ്സിൽ വൻ തീപിടിത്തം. എയറോ ഇന്ത്യ 2019 എന്ന വ്യോമ അഭ്യാസപ്രകടനം നടക്കുന്ന വേദിയ്ക്ക് സമീപത്തെ പാർക്കിങ്ങിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
The parking area catches fire during the Bangalore aero show. pic.twitter.com/uQ0gNGL8qC
— The Indian Express (@IndianExpress) February 23, 2019
മുന്നിറിലധികം കാറുകൾ ഇതിനോടകം കത്തി നശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആളാപയമില്ല. കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. പൊലീസിനോടും ഫയർഫോഴ്സിനോടും എത്രയും വേഗത്തിൽ തീ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.
തീപിടിത്തമുണ്ടായതിന് സമീപത്ത് തന്നെയാണ് നിരവധി വിമാനങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നത്. സിഗരറ്റിൽ നിന്നും മറ്റുമാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഉണങ്ങിയ പുല്ലായതിനാൽ തന്നെ തീ അതിവേഗം പടർന്ന് പിടിയ്ക്കുകയായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook