scorecardresearch

ഗണേശ ഘോഷയാത്ര തടഞ്ഞു; യുവാവ് അമ്മയുടെ കണ്‍മുന്നില്‍ കുത്തേറ്റ് മരിച്ചു

കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

author-image
WebDesk
New Update
bengaluru|MURDER

ഗണേശ ഘോഷയത്ര തടഞ്ഞു; യുവാവ് അമ്മയുടെ കണ്‍മുന്നില്‍ കുത്തേറ്റു മരിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജന ആഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ 25 കാരനായ യുവാവ് അമ്മയുടെ കണ്‍മുന്നില്‍ വെച്ച് കുത്തേറ്റു മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു.

Advertisment

ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന അഡുഗോഡി എകെ കോളനിയിലെ ശ്രീനിവാസ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ് ശ്രീനിവാസിന്റെ വീടിന് മുന്നില്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കുന്നതിനെയും നൃത്തം ചെയ്യുന്നതിനെയും എതിര്‍ത്തിരുന്നു. ഇതേതുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. അറസ്റ്റിലായവരില്‍ ഒരാളായ വിനയ്യുടെ നേതൃത്വത്തിലുള്ള സംഘം പ്രകോപിതരാകുകയും ശ്രീനിവാസിനെ കുത്തുകയുമായിരുന്നുവെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

''വിനയ്യും സുഹൃത്തും ശ്രീനിവാസുമായി തര്‍ക്കമുണ്ടായതോടെ അയല്‍വാസികളും നാട്ടുകാരും ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കി. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം, വിനയ് തന്റെ സുഹൃത്തുക്കളോടൊപ്പം തിരിച്ചെത്തി ശ്രീനിവാസിനെതിരെ തിരിയുകയായിരുന്നു. ശ്രീനിവാസിന്റെ അമ്മ ഇന്ദിര അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിച്ചെങ്കിലും അക്രമികള്‍ ശ്രീനിവാസിനെ കഠാര ഉപയോഗിച്ച് കുത്തുകയായിരുന്നു.''ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Advertisment

ശ്രീനിവാസിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകത്തില്‍ അഡുഗോഡി പൊലീസ് കേസെടുത്തു. പ്രദേശത്ത് രണ്ട് സംഘങ്ങളുണ്ടെന്നും ശ്രീനിവാസിന്റെ സംഘം സെപ്തംബര്‍ 10ന് ഗണേശോത്സവം ആഘോഷിച്ചിരുന്നുവെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നിരുന്നാലും ഈ ഗ്രൂപ്പുകള്‍ തമ്മില്‍ മുന്‍വൈരാഗ്യമില്ലെന്നും പൊലീസ് പറഞ്ഞു.

Murder Case Bengaluru

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: