ബെംഗളൂരു: കളളം പറഞ്ഞതിന്റെ പേരിൽ 10 വയസ്സുകാരനായ മകനോട് അച്ഛന്റെ ക്രൂരത. കുട്ടിയെ അടിക്കുകയും ചവിട്ടുകയും എടുത്തെറിയുകയും ചെയ്തു. ഇനി കളളം പറയില്ലെന്ന് കുട്ടി കരഞ്ഞ് പറഞ്ഞിട്ടും പിതാവ് വെറുതെ വിട്ടില്ല. കുട്ടിയെ വീണ്ടും വീണ്ടും അതിക്രൂരമായി തല്ലിച്ചതച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെ പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്തു.

കുട്ടിയുടെ അമ്മയാണ് ദൃശ്യം ഷൂട്ട് ചെയ്തത്. രണ്ടു മാസം മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് ലീക്കായത്. ഫോൺ കേടായതിനെ തുടർന്ന് കടയിൽ നന്നാക്കാൻ കൊടുത്തപ്പോഴാണ് വീഡിയോ ലീക്കായതെന്നാണ് വിവരം. വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തത്. 30 കാരനായ മഹേന്ദ്രയ്ക്കെതിരെ പൊലീസ് കേസെടുത്തു.

പുറത്തുവന്ന വീഡിയോയിൽ കുട്ടിയെ അച്ഛൻ എടുത്തെറിയുന്നുണ്ട്. മകനെ തല്ലരുതെന്ന് അമ്മ കേണപേക്ഷിക്കുന്നതും വീഡിയോയിൽ കേൾക്കാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ