scorecardresearch
Latest News

കോവിഡ് പ്രതിരോധത്തിന് ഇത് ബൊമ്മനഹള്ളി മാതൃക

റസിഡന്റ്‌സ് അസോസിയേഷനുകൾ, വിവിധ സംഘടനകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് ബെംഗളൂരുവിലെ ബൊമ്മനഹള്ളി സോൺ ഈ പദ്ധതി നടപ്പാക്കുന്നത്

കോവിഡ് പ്രതിരോധത്തിന് ഇത് ബൊമ്മനഹള്ളി മാതൃക

ബെംഗളൂരു: ബെംഗളൂരുവിൽ കോവിഡ്-19 രോഗബാധ രൂക്ഷമായി തുടരുന്നതിനിടെ വൈറസ് ബാധയെ കൈകാര്യം ചെയ്യാനും വേഗത്തിലുള്ള പരിശോധന ഉറപ്പു വരുത്താനും കോൺടാക്ട് ട്രെയിസിങ്ങിനും രോഗികളുടെ ചികിത്സയ്ക്കുമെല്ലാം നൂതനമായ മാർഗങ്ങൾ ആവിഷ്കരിച്ചതിലൂടെ നഗരസഭയുടെ ബൊമ്മനഹള്ളി സോൺ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ഏത് സമയവും വീടുകളിലെത്തി പരിശോധന നടത്താൻ സഹായിക്കുന്ന പുതിയ പദ്ധതിയാണ് ബൊമ്മനഹള്ളി സോൺ അധികൃതർ തയ്യാറാക്കിയിട്ടുള്ളത്. പ്രായമായവർ, അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് പദ്ധതി.

“ഞങ്ങളുടെ ഹെൽപ്പ്ലൈൻ നമ്പറിലേക്ക് (8884666670) അടിയന്തിരമായി പരിശോധന നടത്തുന്നതിനുള്ള അഭ്യർത്ഥനകൾ സമർപിക്കാം. അതിനുശേഷം ഒരു പ്രത്യേക സംഘം പരിശോധന നടത്തുന്നതിനായി താമസസ്ഥലങ്ങൾ സന്ദർശിക്കും. ഇന്നുവരെ പരിശോധന ആവശ്യപ്പെട്ട് ഞങ്ങളെ ബന്ധപ്പെട്ട മിക്കവാറും ആളുകളും അവരുടെ പ്രായവും മറ്റ് അനുബന്ധ സാഹചര്യങ്ങളും കാരണം അടുത്തുള്ള ടെസ്റ്റിംഗ് സ്ഥലത്തേക്ക് പോകാൻ കഴിയാത്തവരായിരുന്നു,” ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ബോമ്മനഹള്ളി സോൺ കോവിഡ് -19 നോഡൽ ഓഫീസർ സഞ്ജന ബിഎം ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

Read More: Explained: കൃത്യമായ ഫലം ലഭിക്കാൻ പിസിആർ, ആന്റിബോഡി പരിശോധനകൾ സംയോജിപ്പിക്കുന്നതെങ്ങനെ

എട്ട് മാസം പ്രായമുള്ള ശിശുവിന് പുലർച്ചെ നാലു മണിക്കും, 92 വയസ്സുള്ള ഒരു പുരുഷന് രാത്രി 11 മണിക്കുമെല്ലാം ഇത്തരത്തിൽ പരിശോധനാ സൗകര്യം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട് ഓഗസ്റ്റ് 27 നാണ് പദ്ധതി ആരംഭിച്ചത്.

നാല് വ്യത്യസ്ത പ്രദേശങ്ങളിലെ പരിശോധനയ്ക്കാണ് ഓഗസ്റ്റ് 27ന് തുടങ്ങിയ പുതിയ പദ്ധതി സഹായകമാവുന്നതെന്ന് നോഡൽ ഓഫീസർ പറഞ്ഞു. ഈ വാർഡുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളോട് ബന്ധപ്പെടുത്തിയാണ് ഇതിന്റെ പ്രവർത്തനം. അണുബാധയുള്ളവരുടെ പ്രാഥമിക കോൺടാക്റ്റുകളിൽ പെടുന്ന വ്യക്തികളെ കേന്ദ്രീകരിച്ചും ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങളിലും ഇത്തരത്തിൽ പരിധോധന നടത്താറുണ്ട്.

മേഖലയിലെ ചേരി പ്രദേശങ്ങളായ മംഗമ്മപാള്യ, സിംഗസാന്ധ്ര എന്നിവിടങ്ങളും ഈ പരിശോധനയുടെ പരിധിയിലുൾപ്പെടുന്നു. റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷനുകൾ (ആർ‌ഡബ്ല്യുഎ), ബാംഗ്ലൂർ അപ്പാർട്ട്‌മെന്റ്സ് ഫെഡറേഷൻ, ചേഞ്ച് മേക്കേഴ്‌സ് ഓഫ് കനകപുര എന്ന ഒരു എൻ‌ജി‌ഒ, സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ചാണ് പ്രാദേശിക ഭരണ അധികൃതർ ഈ പദ്ധതി നടപ്പാക്കുന്നത്.

Read More: Covid-19 vaccine tracker, Sept 7: റഷ്യയുടെ കോവിഡ് വാക്‌സിന്‍ ഡേറ്റ ഇന്ത്യയ്ക്ക് കൈമാറി; മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍

ഹെൽപ് ലൈനിന്റെ കൺട്രോൾ റൂം എച്ച്എസ്ആർ ലേയൗട്ടിലെ ബാംഗ്ലൂർ ഡെവലപ്മെന്റ് അതോറിറ്റി ബിൽഡിങ്ങിലാണ്. വിവിധ ഷിഫ്റ്റുകളിലായി ആറ് സന്നദ്ധ പ്രവർത്തകരാണ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്നത്.

“ഞങ്ങൾക്ക് ആവശ്യമായ വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, പരിശോധന എത്രത്തോളം അടിയന്തര പ്രാധാന്യമുള്ളതാണെന്ന് പരിശോധിക്കാനും നിർണ്ണയിക്കാനും വേണ്ടി പരിശോധന ആവശ്യമുള്ള വ്യക്തിയുമായി ഞങ്ങൾ നേരിട്ട് സംസാരിക്കുന്നു. ഞങ്ങൾ അവരുടെ താമസ സ്ഥലത്തെത്തുന്നു – കൂടുതലും പി‌പി‌ഇ കിറ്റ് ധരിച്ചാണ് – ആദ്യം ഒരു റാപിഡ് ആന്റിജൻ ടെസ്റ്റ് നടത്തും. ഒപ്പം സഹായിക്കുന്നതിന് അവരുടെ സമ്പർക്കം യാത്രാ പശ്ചാത്തലം എന്നിവ വിശദാംശങ്ങളും രേഖപ്പെടുത്തും. ദ്രുത പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചാൽ മാത്രമേ സാമ്പിളുകൾ പി‌സി‌ആർ പരിശോധനയ്ക്കായി അയയ്‌ക്കുകയുള്ളൂ,” സംഘത്തിലെ സന്നദ്ധപ്രവർത്തകനായ നിഖിൽ കെ ടി പറഞ്ഞു.

റാപ്പിഡ് ആന്റിജൻ ടെസ്റ്റിന്റെ ഫലങ്ങൾ 15 മുതൽ 20 വരെ മിനിറ്റിനുള്ളിൽ ലഭിക്കുമെന്നതിനാൽ, അടുത്തുള്ള കോവിഡ് കെയർ സെന്ററിലോ ആശുപത്രിയിലോ രോഗിക്കായി ഇടം ലഭ്യമാക്കാനുള്ള നടപടികളും പരിശോധനയ്ക്ക് മുൻപ് സ്വീകരിക്കും. ഒപ്പം ആംബുലൻസ് ലഭ്യതയും സന്നദ്ധപ്രവർത്തകർ ഉറപ്പാക്കുന്നു.

Read More: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും രോഗബാധ

ബോമ്മനഹള്ളി സോണിന് കീഴിലുള്ള 16 വാർഡുകളിലായി ജി‌പി‌എസ് ട്രാക്കറുകളോട് കൂടിയ 98 ആംബുലൻസുകളെങ്കിലും യഥാസമയം ആവശ്യക്കാരിലേക്ക് എത്തിച്ചേരാൻ പാകത്തിൽ സജ്ജമാണെന്ന് ഉറപ്പുവരുത്താറുണ്ടെനന്ന് അധികൃതർ പറഞ്ഞു.

ഓഗസ്റ്റ് 25 നും സെപ്റ്റംബർ 7 നും ഇടയിൽ 4,483 പേർക്ക് ഈ മേഖലയിൽ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചിരുന്നു. ഇതിൽ 1,052 രോഗികളെ പ്രത്യേക ആശുപത്രികളിലേക്കും 475 പേരെ കോവിഡ് കെയർ സെന്ററുകളിലേക്കും മാറ്റി. സോണിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2,400 രോഗികൾ ഇപ്പോൾ വീട്ടിൽ ഐസൊലേഷനിലാണ്.

Read More: Doorstep testing, contact tracing: How Bengaluru’s Bommanahalli Zone is keeping COVID-19 at bay

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bengaluru bommanahalli doorstep testing covid 19

Best of Express