scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

നടി പായല്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; അന്വേഷണം തുടരുകയാണെന്ന് പൊലീസ്

റാഞ്ചിയിലേക്കു പോകുകയാണെന്നാണു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്.

കൊല്‍ക്കത്ത: ബംഗാളി നടിയെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ടിവി-സിനിമാ താരമായ പായല്‍ ചക്രബര്‍ത്തിയെയാണ് ഇന്നലെ വൈകിട്ടോടെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച്ച ഹോട്ടലില്‍ മുറിയെടുത്ത പായല്‍ ബുധനാഴ്ച്ച ഗാങ്‌ടോക്കിലേക്ക് പോകാനിരിക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്ച്ച വൈകിട്ട് സ്റ്റാഫ് അംഗങ്ങള്‍ മുറിയിലെത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്നാണ് മുറിയില്‍ മരിച്ച നിലയില്‍ പായലിനെ കണ്ടത്.

പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണു സൂചനയെങ്കിലും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സിലിഗുരിയിലേക്ക് എന്തിനാണു പായല്‍ വന്നതെന്നും വ്യക്തമല്ല. റാഞ്ചിയിലേക്കു പോകുകയാണെന്നാണു കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്.

ടിവി സീരിയലുകളിലും വെബ്‌സീരീസുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് പായല്‍. അടുത്ത കാലത്താണ് ടിവി രംഗത്തു നിന്നു സിനിമയിലേക്കു മാറിയത്. ഭര്‍ത്താവില്‍നിന്ന് അടുത്തിടെ വിവാഹമോചനം നേടിയ പായല്‍ മകനുമൊത്തായിരുന്നു താമസം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Bengali actress payala chakrabarthy found dead in hotel