scorecardresearch

ബംഗാള്‍ തെരഞ്ഞെടുപ്പ്: വ്യാപക അക്രമങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനിടെ സംസ്ഥാനത്ത് വ്യാപക അമ്രകമങ്ങളാണ് അരങ്ങേറുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനിടെ സംസ്ഥാനത്ത് വ്യാപക അമ്രകമങ്ങളാണ് അരങ്ങേറുന്നത്.

author-image
WebDesk
New Update
Bengal Polls | Attacks | Death

എക്സ്പ്രസ് ഫൊട്ടോ: ശശി ഘോഷ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പില്‍ വോട്ടെടുപ്പിനിടെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ പല പോളിങ് ബൂത്തുകളിലും വ്യാപകമായി ആക്രമണം നടന്നു. ബൂത്തുകള്‍ തകര്‍ക്കുകയും ബാലറ്റ് പേപ്പറുകള്‍ കത്തിക്കുകയും ചെയ്തു.

Advertisment

നാദിയ, മുര്‍ഷിദാബാദ്, മാല്‍ഡ ജില്ലകളില്‍ മൂന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കൂച്ച് ബെഹാറില്‍ ഒരു ബിജെപി പോളിങ് ഏജന്റും കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ ഇന്ന് രാവിലെ ജീവന്‍ നഷ്ടമായി.

ബംഗാള്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പില്‍ ഫലം പ്രഖ്യാപനത്തിന് ശേഷം 10 ദിവസത്തേക്ക് സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശം. ജനങ്ങളുടെയും തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജൂലൈ 11 ന് വരെ കേന്ദ്രസേന സംസ്ഥാനത്ത് തുടരണമെന്നാണ് നിര്‍ദേശം.

തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് ഉദയ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Advertisment

കേന്ദ്ര സേനയെ വിന്യസിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവുകള്‍ പാലിക്കാത്തതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ (എസ്ഇസി) ബിജെപി നേതാവ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. ജൂലൈ 10 ന് കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി.

വോട്ടെടുപ്പ് ദിവസമായ ഇന്ന് ഓരോ പോളിംഗ് ബൂത്തിലും രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥരെ - കേന്ദ്ര-സംസ്ഥാന സേനകളില്‍ നിന്ന് ഓരോരുത്തരെ വീതം നിയമിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
വോട്ടെടുപ്പ് ദിനത്തില്‍ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കേന്ദ്രസേനയെ വിന്യസിക്കണമെന്ന് രണ്ട് ദിവസം മുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

നേരത്തെ, ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എസ്ഇസി 822 കമ്പനി കേന്ദ്ര സേനയെ സംസ്ഥാനത്ത് വിന്യസിച്ചിരുന്നു. മോഡല്‍ കോഡ് സംബന്ധിച്ച് വോട്ടെടുപ്പ് പാനലിന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ, മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചുവെന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ബഹുജനസമ്പര്‍ക്ക പരിപാടിയിലുള്‍പ്പെടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് പാനലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ പ്രചാരണത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി മമത ബാനര്‍ജി മാതൃകാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്ന് കാണിച്ച് സുവേന്ദു അധികാരി ബുധനാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ പ്രചാരണം ആരംഭിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംരംഭമായ 'ദീദികെ ബോലോ' (നിങ്ങളുടെ ദീദിയോട് പറയൂ) എന്ന പേരില്‍ അവതരിപ്പിച്ച സമാനമായ പദ്ധതിയില്‍ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ തന്നെയാണ് ഔട്ട്റീച്ച് പ്രോഗ്രാമിനായി ഉപയോഗിച്ചതെന്ന് സുവേന്ദു അധികാരി ആരോപിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിനിടെ സംസ്ഥാനത്ത് വ്യാപക അമ്രകമങ്ങളാണ് അരങ്ങേറുന്നത്. സംഘര്‍ഷത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു.

Bjp Bengal Trinamool Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: