കൊല്‍ക്കത്ത: വീടിന് വെളിയിൽ കണ്ട പിസ്റ്റൾ കളിത്തോക്കാണെന്ന് കരുതി മകൾക്ക് നൽകിയ അമ്മയ്‌ക്ക് വെടിയേറ്റ് പരിക്ക്. വെസ്റ്റ് ബംഗാളിലെ ഹൂബ്ലി ജില്ലയിലാണ് മകളുടെ വെടിയേറ്റ് അമ്മ ഗുരുതരാവസ്ഥയിലായത്. ഞായറാഴ്‌ച രാവിലെയാണ് ഇവരുടെ വീടിന് വെളിയിൽ നിന്ന് തോക്ക് കണ്ടെത്തിയത്.

കളിത്തോക്കാണെന്ന് കരുതി, അമ്മ തന്നെയാണ് ഇത് മകളെ ഏൽപ്പിച്ചത്. പിന്നീട് മകളിതുമായി കളിച്ചു. തോക്ക് മുഴുവനായി ലോഡ് ചെയ്‌തതായിരുന്നു. തോക്കു അമ്മയ്‌ക്ക് നേരെ ചൂണ്ടി മകൾ കാഞ്ചി വലിക്കുകയായിരുന്നു.

ആരംബാഗിലെ കക്കോലി ജാന എന്ന പെണ്‍കുട്ടിയാണ് അബദ്ധത്തില്‍ അമ്മയുടെ നേര്‍ക്ക് വെടിയുതിര്‍ത്തത്. അമ്മയുടെ പുറകിൽ നിന്നാണ് മകൾ കാഞ്ചിവലിച്ചത്. തോക്ക് എങ്ങിനെയാണ് വീടിന് സമീപത്തെത്തിയതെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. അതേസമയം അമ്മയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ