കൊല്‍ക്കത്ത/ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടിങ് വോട്ടിങ് പുരോഗമിക്കുന്നു. മൂന്നു മണി വരെയുള്ള കണക്കനുസരിച്ച് 70.43 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഏഴ് മണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു.
24 നോര്‍ത്ത് പര്‍ഗാനാസ്, നാദിയ, ഉത്തര്‍ ദിനാജ്‌പുർ, പൂര്‍ബ ബര്‍ദ്ധമാന്‍ ജില്ലകളിലെ 43 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 14,480 പോളിങ് സ്റ്റേഷനുകളാണുള്ളത്.
സ്ഥാനാര്‍ഥികളില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ്, തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ജ്യോതിപ്രിയോ മാലിക്ക്, ചന്ദ്രിമ ഭട്ടാചാര്യ, സിപിഎം നേതാവ് തന്മയ് ഭട്ടാചാര്യ തുടങ്ങിയ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു പുറമെ ബരക്ക്പൂരില്‍ സിനിമ സംവിധായകനായ രാജ് ചക്രവര്‍ത്തി, കൃഷ്ണനഗര്‍ നോര്‍ത്തില്‍ നടന്‍ കൗശണി മുഖര്‍ജിയും മത്സരിക്കുന്നുണ്ട്. തൃണമൂലിന്റെ സ്ഥാനാര്‍ഥികളാണ് ഇരുവരും.
Read Also: ‘യാചിക്കാം, കടം വാങ്ങാം, മോഷ്ടിക്കാം;’ എങ്ങനെയെങ്കിലും ഓക്സിജൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് കോടതി
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുമ്പോഴാണ് ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. 9,819 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗത്തിന്റെ ആറ്,ഏഴ്, എട്ട് ഘട്ടങ്ങള്‍ ഒരുമിച്ച് നടത്തണമെന്ന് തൃണമൂല്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെടുകയായിരുന്നു.
ഇത്തവണത്തേത്തതു പോലെ തന്നെ കഴിഞ്ഞ ആദ്യ അഞ്ച് ഘട്ട വോട്ടെടുപ്പുകളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്.