Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ബംഗാൾ ഏഴാം ഘട്ട വോട്ടെടുപ്പ്: പോളിങ് ശതമാനം 75 ആയി

ഏഴാംഘട്ടത്തിൽ 34 സീറ്റുകളിലേക്കാണു വോട്ടെടുപ്പ്

Bengal Elections, ബംഗാള്‍ തിരഞ്ഞെടുപ്പ്, Bengal Elections live updates, ബംഗാള്‍ തിരഞ്ഞെടുപ്പ് ലൈവ് അപ്ഡേറ്റ്സ്, Bengal Elections polling, Bengal Elections polling percentage, Mamata Banerjee, മമതാ ബാനര്‍ജി, Trinamool Congress, ത്രിണമൂല്‍ കോണ്‍ഗ്രസ്, BJP, Election News, Latest Malayalam news, IE Malayalam, ഐഇ മലയാളം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പിൽ വൈകിട്ട് 5.31 വരെ 75.06 ശതമാനം പോളിങ്. മുഖ്യമന്ത്രി മമത ബാനർജി തെക്കൻ കൊൽക്കത്തയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മമത സർക്കാരിനു മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കുമെന്ന് കൊൽക്കത്തയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി പറഞ്ഞു.

പശ്ചമി ബർദ്ധമാൻ, ദക്ഷിണ ദിനാജ്‌പുർ, മുർഷിദാബാദ്, മാൽഡ, കൊൽക്കത്ത എന്നിവിടങ്ങളിലായി 34 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 284 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഏഴാം ഘട്ടത്തില്‍ 86 ലക്ഷം വോട്ടര്‍മാരാണുള്ളത്.

മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുന്‍ മണ്ഡലമായ ഭവാനിപൂരാണ് ഈ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം. തുടര്‍ച്ചയായ മൂന്നാം തവണയും സീറ്റ് നേടാനാവുമെന്ന പ്രതീക്ഷയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂലിനായി മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും വൈദ്യുതി മന്ത്രിയുമായ ശോഭാന്ദേബ് ചതോപാധ്യയാണ് മത്സരിക്കുന്നത്. ജനപ്രിയ ബംഗാളി നടനായ രുദ്രനില്‍ ഘോഷാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.

Also Read: കോവിഡ് വ്യാപനം: എറണാകുളത്ത് കൂടുതൽ നിയന്ത്രണങ്ങൾ; കടകൾ വൈകിട്ട് അഞ്ച് വരെ

അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണ മത്സരിച്ചപ്പോഴും വിജയിച്ചയാളായ ഇത്തവണ സ്വന്തം മണ്ഡലത്തിലാണു ജനവിധി തേടുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. എന്നാല്‍ മണ്ഡലത്തിലെ ഒരു വിഭാഗം ആളുകള്‍ ബംഗാളികള്‍ അല്ല. വിന്‍സി ഡാ, ചാപ്ലിന്‍ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഘോഷിനെ ഒരു നടനെന്ന നിലയില്‍ സുപരിചിതമല്ലെങ്കിലും അദ്ദേഹത്തിന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാം.

“ഭവാനിപൂരിലെ ജനങ്ങള്‍ മമതയുടെ ഭരണത്തില്‍ നിരാശരാണ്. തോല്‍വി ഭയന്നാണ് മമത നന്ദിഗ്രാമിലേക്ക് മാറിയത്,” മമതയുടെ സഹയാത്രികന്‍ കൂടിയായിരുന്ന ഘോഷ് പിടിഐയോട് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bengal election seventh phase voting started updates

Next Story
രാജ്യത്ത് 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കും; പിഎം കെയർ ഫണ്ട് അനുവദിച്ചുKumbh Mela, കുംഭമേള, Narendra Modi, നരേന്ദ്ര മോദി, PM Modi, പ്രധാനമന്ത്രി, Kumbh Mela haridwar,ഹരിദ്വാർ കുംഭമേള, Kumbh Mela covid cases, കുംഭമേള കോവിഡ്, Kumbh Mela coronavirus, Kumbh Mela covid 2021, കുംഭമേള കോവിഡ് 2021, Kumbh Mela 2021 covid, ഐഇ മലയാളം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express