Latest News

ബംഗാളില്‍ രണ്ട് സിപിഎം സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല

ആറ് സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടന്ന സിപിഎം നിർദേശം കോൺഗ്രസ് അംഗീകരിച്ചു

കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎമ്മുമായുള്ള നീക്കുപോക്കിന് കോൺഗ്രസിൽ ധാരണയായതായി റിപ്പോർട്ട്. രണ്ട് സിപിഎം സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ആറ് സിറ്റിങ് സീറ്റുകളിൽ പരസ്പരം മത്സരിക്കേണ്ടന്ന സിപിഎം നിർദേശം കോൺഗ്രസ് അംഗീകരിച്ചു. സീറ്റ് വിഭജനം സിപിഎം – കോണ്‍ഗ്രസ് ധാരണയെ ബാധിച്ചതോടെ രാഹുല്‍ ഗാന്ധി ഇടപെടുകയായിരുന്നു.

റായ് ഗഞ്ചില്‍ പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെയും മൂര്‍ഷിദാബാദില്‍ ബദറുദോസ ഖാനെയും സ്ഥാനാര്‍ഥികളായി സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇവിടെയാണ് കോൺഗ്രസ് മൽസരിക്കാതിരിക്കുക. കോണ്‍ഗ്രസിന്‍റെ നാലു സിറ്റിങ് സീറ്റുകളിൽ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നാണ് സിപിഎം തീരുമാനം.

ടിഎംസി, ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കുന്നതിനായി സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടെന്നായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി നി‌ർദേശം. ഇതിനെതിരെ സംസ്ഥാന നേതൃത്വം രംഗത്തെത്തിയതോടെയാണ് രാഹുല്‍ ഇടപെട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bengal cpm snubs congress takes 2 seats

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express