ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാക്ക് മുൻ സൈനിക ഭരണതലവൻ പർവേസ് മുഷറഫ് നിയമത്തിന്റെ പിടിയിലകപ്പെടാതെ ഒളിച്ചിരിക്കുകയാണെന്ന് കോടതി. ഈ കേസിൽ രണ്ട് പൊലീസുകാരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി പതിനേഴ് വർഷം തടവിന് ശിക്ഷിച്ചു.

ഒളിവിൽ കഴിയുന്ന പർവേസ് മുഷറഫിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. 2007 ഡിസംബർ 27 നാണ് റാവൽപിണ്ടിയിൽ വച്ച് ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടത്. ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷം കാറിൽ കയറാനെത്തിയ ഭൂട്ടോയ്ക്കും സംഘത്തിനും നേരെ അക്രമികൾ ആദ്യം ബോംബെറിഞ്ഞു. പിന്നീട് പ്രധാനമന്ത്രിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.

കേസിൽ ദീർഘകാലമായി റാവൽപിണ്ടിയിലെ കോടതിയിൽ വാദം കേൾക്കുന്നുണ്ടായിരുന്നു. മുൻ റാവൽപിണ്ടി സിവിൽ പൊലീസ് ഓഫീസർ സൗദ് അസീസ്, റാവൽപിണ്ടി ടൗൺ എസ്പി ഖുറാം ഷഹ്സാദ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇരുവരും പിടിയിലായത് 2011 ലാണ്. ഇതിന് ശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ ഇരുവർക്കും 17 വർഷത്തെ തടവുശിക്ഷയാണ് ലഭിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ