scorecardresearch
Latest News

ബെയ്റൂട്ട് സ്ഫോടനം: മരണം 70 കടന്നു, 3000ത്തോളം പേർക്ക് പരുക്ക്

സോഡിയം നൈട്രേറ്റ് മൂലമാകാം സ്ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

lebanon, lebanon news, beirut, lebanon blast, beirut blast, indian express, iemalayalam

ന്യൂഡൽഹി: ലെബനന്റെ തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ വൻ സ്ഫോടനത്തിൽ മരണം 70 കടന്നു. മൂവായിരത്തിൽ അധികം പേർക്ക് പരൂക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് സർക്കാർ പറയുന്നു.

Read More: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ സ്‌ഫോടനം

സ്ഫോടനത്തെത്തുടർന്ന് ഓറഞ്ച് നിറത്തിലുള്ള മേഘം നഗരത്തിന് മുകളിൽ തൂങ്ങിക്കിടന്നിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. സോഡിയം നൈട്രേറ്റ് മൂലമാകാം സ്ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്‌ഫോടനം നടന്നയുടനെ രാജ്യത്തെ പ്രധാനമന്ത്രി ഹസ്സൻ ഡയബ് ദേശീയ വിലാപ ദിനമായി പ്രഖ്യാപിച്ചു. ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തെത്തുടർന്ന് അടിയന്തര പ്രതിരോധ സമിതി ചർച്ച നടത്തണമെന്ന് പ്രസിഡന്റ് മൈക്കൽ ഔൺ ആവശ്യപ്പെട്ടു. ബെയ്‌റൂട്ട് ഗവർണറായ മർവാൻ അബൂദ് സംഭവസ്ഥലം സന്ദർശിച്ചു.

സ്‌ഫോടനത്തെത്തുടർന്ന് കെട്ടിടങ്ങളുടെ ജനാലകൾ തെറിച്ചു വീണതായും മേൽത്തട്ട് പതിച്ചതായും താമസക്കാര്‍ വാർത്താ ഏജൻസിജായി എ പിയോട് പറഞ്ഞു. സ്ഫോടനം വ്യാപകമായ നാശത്തിന് കാരണമാവുകയും മൈലുകൾ അകലെയുള്ള ജനാലകള്‍ തകരുകയും ചെയ്തു. തുറമുഖത്തിനടുത്ത് ഉണ്ടായിരുന്ന ഒരു എ പി ഫോട്ടോഗ്രാഫർ ആളുകള്‍ള്ക്കു പരുക്കേറ്റതിനും വ്യാപകമായ നാശത്തിനും സാക്ഷിയായി.

2005-ല്‍ ട്രക്ക് ബോംബ് ആക്രമണത്തില്‍ മുന്‍ ലബനീസ് പ്രധാനമന്ത്രി റാഫിക് ഹരീരിയെ വധിച്ചതിന്റെ വിധി വെള്ളിയാഴ്ച വരാനിരിക്കെയാണ് സ്‌ഫോടനം നടന്നത്.

Read in English: Beirut explosion: Over 70 killed, 3,000 injured as blast destroys city’s port

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Beirut explosion over 70 killed 3000 injured as blast destroys citys port