scorecardresearch

മങ്ങിയ - വ്യാജ ഫൊട്ടോകൾ, മേൽവിലാസം, യുപിയിലെ ബിജെപി വോട്ടുകൾ; 'വോട്ടുകൊള്ള' അഞ്ചു രീതിയിലെന്ന് രാഹുൽ

ഹരിയാന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ എട്ടു വോട്ടുകളിൽ ഒന്ന് വ്യാജമാണെന്ന് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു

ഹരിയാന തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ എട്ടു വോട്ടുകളിൽ ഒന്ന് വ്യാജമാണെന്ന് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു നടന്ന വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു

author-image
WebDesk
New Update
Rahul Gandhi

ചിത്രം: എക്സ്/രാഹുൽ ഗാന്ധി

ഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടുകൊള്ള നടന്നതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് 22,779 വോട്ടുകൾക്ക് പരാജയപ്പെട്ട തിരഞ്ഞെടുപ്പിൽ, 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടുവെന്ന് രാഹുൽ ഇന്ന് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഹരിയാന തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെട്ട എട്ടു വോട്ടുകളിൽ ഒന്ന് വ്യാജമാണെന്ന് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് രാഹുൽ ഉന്നയിച്ചിരിക്കുന്നത്.

Advertisment

അഞ്ചു മാർഗങ്ങളിലൂടെ വോട്ടുകൊള്ള നടന്നുവെന്നാണ് രാഹുലിന്റെ ആരോപണം. വ്യാജ ഫോട്ടോകളും വിലാസങ്ങളും ഉപയോഗിച്ച് വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയെന്നും, യുപിയിൽ നിന്നുള്ള ബിജെപി വോട്ടുകൾ ഹരിയാനയിൽ എത്തിയെന്നും, മങ്ങിയ ഫൊട്ടോകൾ ഉപയോഗിച്ചെന്നും നിരവധി വോട്ടുകൾ നീക്കം ചെയ്തെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Also Read: ഹരിയാനയിലെ വോട്ടർപ്പട്ടികയിൽ ബ്രസീലിയൻ മോഡലും; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

ബിജെപിയുമായി ഒത്തുകളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യത്തെ നശിപ്പിക്കുകയാണെന്നും രാഹുൽ അവകാശപ്പെട്ടു. തന്റെ ആരോപണങ്ങളെല്ലാം നൂറു ശതമാനം സത്യമാണെന്നും ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തു നടന്ന പ്രത്യേക വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

Advertisment

ഹരിയാനയിൽ നിന്ന് ധാരാളം പരാതികൾ ലഭിച്ചുവെന്നും പ്രവചനങ്ങൾ തലകീഴായി മറിഞ്ഞുവെന്നും രാഹുൽ പറഞ്ഞു. ഹരിയാനയിൽ എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതെന്നും രാഹുൽ വ്യക്തമാക്കി.

Also Read: ഛത്തീസ്ഗഡിൽ ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി, നിരവധി പേർ ആശുപത്രിയിൽ

ഹരിയാനയിൽ വോട്ടർപട്ടികയിൽ ക്രമക്കേട് നടത്താൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം വരെ ഉപയോഗിച്ചെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു സ്ത്രീയുടെ ചിത്രം വാർത്താ സമ്മേളനത്തിൽ പ്രദർശിപ്പിച്ച രാഹുൽ ഗാന്ധി, ഹരിയാനയിൽ ഇവർ പത്ത് ബൂത്തുകളിലായി 22 വോട്ട് ചെയ്‌തെന്ന് ആരോപിച്ചു. ബ്രസിലിൽ നിന്നുള്ള മോഡലാണ് ഇവരെന്നും ഇവരുടെ ചിത്രം ദുരുപയോഗം ചെയ്താണ് ക്രമക്കേടെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Also Read: കലാലയ സർഗാത്മകതയിൽ നിന്ന് കോടതി വ്യവഹാരങ്ങളുടെ കേന്ദ്രമായി ജെഎൻയു

ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഹരിയാനയിൽ മാധ്യമങ്ങളുടെ പ്രവചനം പോലും അട്ടിമറിച്ച ഫലമാണുണ്ടായത്. എല്ലാ എക്‌സിറ്റ് പോളുകളും കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ കോൺഗ്രസിന് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ തന്നെ ഞെട്ടിച്ച തട്ടിപ്പാണ് നടന്നത്.

ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തു. ഇങ്ങനെയാണ് ഓരോ സ്ഥലത്തും തോന്നും പടി വോട്ട് ചെയ്യാൻ വഴി ഒരുക്കുന്നത്. ഒരു സ്ത്രീ 223 തവണ വോട്ട് ചെയ്തു. ഒരേ ഫോട്ടോ ഉപയോഗിച്ചായിരുന്നു വോട്ട് ചെയ്തത്. ഇത് കണ്ടെത്താതിരിക്കാൻ ആണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സിസിടിവി ഫൂട്ടേജ് പുറത്ത് വിടാത്തതെന്നും അദ്ദേഹം പറഞ്ഞു.

Read More:ബിഹാർ തിരഞ്ഞെടുപ്പ്; ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടിയുടെ അനധികൃത പണം

Haryana Rahul Gandhi Haryana Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: