scorecardresearch

അനിൽ ആന്റണിയുടെ ബിജെപി അംഗത്വം, ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായങ്ങളിൽ സ്വാധീനം വർധിപ്പിക്കാമെന്ന പ്രതീക്ഷയിൽ പാർട്ടി

കേന്ദ്ര തലത്തിൽ എടുത്ത തീരുമാനപ്രകാരമാണ് യുവ നേതാവിനെ ഉൾപ്പെടുത്തിയതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു

കേന്ദ്ര തലത്തിൽ എടുത്ത തീരുമാനപ്രകാരമാണ് യുവ നേതാവിനെ ഉൾപ്പെടുത്തിയതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു

author-image
Liz Mathew
New Update
Anil antony, bjp, ie malayalam

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബിജെപി അംഗത്വം പാർട്ടിയെക്കുറിച്ചുള്ള ചില ആശങ്കകൾ ഇല്ലാതാക്കുകയും ന്യൂനപക്ഷ ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കുകയും ചെയ്യുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. ജനുവരിയിൽ കോൺഗ്രസിലെ സ്ഥാനമൊഴിഞ്ഞതിനുശേഷമാണ് അനിൽ ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്താൻ തുടങ്ങിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.

Advertisment

ഈ ആഴ്ച ആദ്യം പാർട്ടി അധ്യക്ഷൻ ജെ.പി.നദ്ദയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട് പാർട്ടിയിൽ ചേരാനുള്ള തീരുമാനം ഉറപ്പിച്ചു. കേന്ദ്ര തലത്തിൽ എടുത്ത തീരുമാനപ്രകാരമാണ് യുവ നേതാവിനെ ഉൾപ്പെടുത്തിയതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളുമായ എ.കെ.ആന്റണിയുടെ മൂത്ത മകനായ അനിൽ ആന്റണി (37) കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, വി.മുരളീധരൻ, കേരള ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ, മുതിർന്ന പാർട്ടി നേതാക്കളായ തരുൺ ചുഗ്, അനിൽ ബലൂനി എന്നിവരുടെ സാന്നിധ്യത്തിലാണ് ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തുവച്ച് ബിജെപിയിൽ ചേർന്നത്. കേരളത്തിൽ തങ്ങളുടെ അടിത്തറ വിപുലപ്പെടുത്താൻ പാടുപെടുന്ന ബിജെപി, ഒരു സഖ്യകക്ഷിയെ തകർക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി, ന്യൂനപക്ഷവും എന്നാൽ സ്വാധീനമുള്ളതുമായ ക്രിസ്ത്യൻ സമുദായത്തിലേക്ക് എത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.

ക്രിസ്ത്യൻ സമുദായത്തിനും സഭാ നേതൃത്വത്തിനും സ്വാധീനമുള്ള കർണാടകയിൽ കോൺഗ്രസുമായി കടുത്ത പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിജെപി പാർട്ടിയിലേക്കുള്ള അനിലിന്റെ പ്രവേശനം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലെ ഭയം ഇല്ലാതാക്കുമെന്നും സമുദായത്തിൽ നിന്ന് കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുമെന്നും പ്രതീക്ഷിക്കുന്നു. മുൻ മന്ത്രി കെ.ജെ.അൽഫോൻസ്, മുൻ കോൺഗ്രസ് വക്താവ് ടോം വടക്കൻ എന്നിവരടക്കമുള്ളവരിലൂടെ ക്രിസ്ത്യൻ സമൂഹത്തെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനുള്ള സാധ്യതകൾ മെച്ചപ്പെട്ടിട്ടില്ല.

Advertisment

സംസ്ഥാനത്തെ ശക്തമായ ക്രിസ്ത്യൻ ഗ്രൂപ്പുകളെയ സഖ്യകക്ഷികളാക്കാൻ കഴിയുമെന്ന് പാർട്ടി വിശ്വസിക്കുന്നു. സമീപകാലത്ത് നിരവധി ശക്തരായ ക്രിസ്ത്യൻ നേതാക്കളുടെ അസാന്നിധ്യവും കേരള കോൺഗ്രസിന്റെ (എം) പതനവും പാർട്ടിക്ക് ഒരു ഇടം തുറന്നിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വിവിധ സമുദായങ്ങളിലേക്കുള്ള പാർട്ടിയുടെ സ്വാധീനത്തിന് നേതൃത്വം നൽകുകയും ക്രിസ്ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നു.

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചതും പുതിയ ഗ്രൂപ്പുകളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കണമെന്ന് പറഞ്ഞതും പാർട്ടിയുടെ ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. വടക്കുകിഴക്കൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ, മേഘാലയയിലെയും നാഗാലാൻഡിലെയും ഫലങ്ങൾ പാർട്ടിയെ ക്രിസ്ത്യൻ വിരുദ്ധമായി കാണുന്നില്ലെന്ന് തെളിയിച്ചതായും കേരളത്തിലും സഖ്യം അധികാരത്തിൽ വരുമെന്നും മോദി പറഞ്ഞു.

അനിലിൽ ക്രിസ്തീയ വിശ്വാസമുള്ള ആളാണെന്നും രാഷ്ട്രീയ താൽപര്യത്തിനപ്പുറം ദേശീയ താൽപര്യമുള്ള വ്യക്തിയാണെന്നും വി.മുരളീധരൻ ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ''അഹിന്ദുക്കളെ ബിജെപി സ്വാഗതം ചെയ്യുന്നില്ലെന്ന തെറ്റായ പ്രചാരണം അദ്ദേഹം പാർട്ടിയിൽ ചേർന്നതിലൂടെ തെറ്റാണെന്ന് തെളിഞ്ഞു. ഇത് പ്രചരിപ്പിക്കുന്നവർക്കുള്ള ഉചിതമായ മറുപടിയാണിത്.''

ഇന്ത്യയുടെ ഐക്യത്തിന്റെ അടിസ്ഥാനം മതേതരത്വവും ബഹുസ്വരതയുമാണെന്ന് സജീവ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിരമിച്ച് ഒരു വർഷം മുമ്പ് ഡൽഹിയിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ എ.കെ.ആന്റണി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 2014ൽ മോദി അധികാരത്തിൽ വന്നപ്പോൾ ഈ നയം ദുർബ്ബലപ്പെടുത്തുന്ന നടപടികളുണ്ടായി. 2019 ലെ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന്റെ ഐക്യം ദുർബലമാകുകയാണെന്ന് മുതിർന്ന നേതാവ് പറഞ്ഞു.

“ഇത് വ്യക്തിത്വങ്ങളെക്കുറിച്ചല്ല, അഭിപ്രായവ്യത്യാസത്തെയും ആശയങ്ങളെയും കുറിച്ചാണ്. ഞാൻ എടുത്തത് ശരിയായ തീരുമാനമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്റെ പിതാവിനോടുള്ള ബഹുമാനം അതേപോലെ നിലനിൽക്കുമെന്നായിരുന്നു എ.കെ.ആന്റണിയുടെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള അനിലിന്റെ മറുപടി.

Congress Bjp Ak Antony

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: