Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

സര്‍ക്കാര്‍ വസതി ഒഴിയും മുൻപ് പുതിയ താമസക്കാരെ ചായക്ക് ക്ഷണിച്ച് പ്രിയങ്ക

പ്രിയങ്ക കത്തിലൂടെയും ഫോണിലൂടെയും അനിൽ ബലൂണിയെ ക്ഷണിച്ചെന്നാണ് വിവരം. എന്നാൽ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല

priyanka gandhi,പ്രിയങ്ക ഗാന്ധി, priyanka gandhi bungalow, പ്രിയങ്ക ഗാന്ധി ബംഗ്ലാവ്, priyanka gandhi residence, പ്രിയങ്ക ഗാന്ധി വീട്, priyanka gandhi home, priyanka gandhi spg,പ്രിയങ്ക ഗാന്ധി എസ് പി ജി

ന്യൂഡൽഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ഒഴിയുന്നതിന് മുമ്പായി ബിജെപി നേതാവ് അനില്‍ ബലൂണിയേയും ഭാര്യയേയും ചായ സൽക്കാരത്തിന് ക്ഷണിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക താമസിച്ചിരുന്ന ബംഗ്ലാവ് അനില്‍ ബലൂണിക്കാണ് അനുവദിച്ചിരിക്കുന്നത്.

1997 മുതല്‍ 35 ലോധി സ്‌റ്റേറ്റ് ബംഗ്ലാവിലാണ് പ്രിയങ്ക താമസിക്കുന്നത്. സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) സംരക്ഷണം ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഈ പാര്‍പ്പിടം ഒഴിയാന്‍ ഭവന, നഗരകാര്യ മന്ത്രാലയം കോണ്‍ഗ്രസ് നേതാവിന് നോട്ടീസ് നല്‍കിയിരുന്നു. ഓഗസ്റ്റ് ഒന്നിന് മുമ്പായി ഒഴിയാനാണ് നിര്‍ദേശം.

പ്രിയങ്ക കത്തിലൂടെയും ഫോണിലൂടെയും അനിൽ ബലൂണിയെ ക്ഷണിച്ചെന്നാണ് വിവരം. എന്നാൽ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രിയങ്ക തൽക്കാലം ഗുരുഗ്രാമിലെ സ്വന്തം വീട്ടിൽ താമസിക്കുകയും അതിനുശേഷം ന്യൂഡൽഹിയിലേക്ക് മടങ്ങിവരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More: ജനാധിപത്യത്തിനു വേണ്ടി ശബ്ദിക്കൂ; രാജസ്ഥാനിലെ ജനങ്ങളോട് രാഹുൽ ഗാന്ധി

പ്രിയങ്കയോട് സർക്കാർ വസതി ഒഴിയാൻ ആവശ്യപ്പെട്ട സർക്കാർ തീരുമാനത്തെ നിരവധി കോൺഗ്രസ് നേതാക്കൾ എതിർത്തിരുന്നു. ഈ മാസം ആദ്യം ഉത്തരവ് പുറത്തുവന്ന ശേഷം തീരുമാനം റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

2019 നവംബറില്‍ പ്രിയങ്കയുടെ എസ് പി ജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എസ് പി ജി സുരക്ഷയില്ലാത്ത ഒരാള്‍ക്ക് സുരക്ഷ പ്രശ്‌നങ്ങളുടെ പേരില്‍ സര്‍ക്കാര്‍ ഉടസ്ഥതയിലുള്ള വീട് അനുവദിക്കാന്‍ പറ്റില്ലെന്ന് മന്ത്രാലയം പ്രിയങ്കയ്ക്ക് നല്‍കിയ ഒഴിപ്പിക്കല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും മക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കുമുള്ള ഇസ്ഡ് കാറ്റഗറി സുരക്ഷ കേന്ദ്രം പിന്‍വലിച്ചിരുന്നു. സെപ്ഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ചട്ടങ്ങള്‍ സര്‍ക്കാര്‍ മാറ്റിയെഴുതിയതിനെ തുടര്‍ന്നാണ് ഇവര്‍ സുരക്ഷാ വലയത്തിന് പുറത്തായത്.

1991-ല്‍ മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി എല്‍ടിടിഇയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടശേഷം മൂവരും എസ് പി ജിയുടെ സുരക്ഷയിലായിരുന്നു.

ബിജെപി സര്‍ക്കാരിന്റെ പുതിയ ചട്ടപ്രകാരം മുന്‍ പ്രധാനമന്ത്രിക്കും കുടുംബത്തിനും അഞ്ച് വര്‍ഷം സുരക്ഷ നല്‍കിയാല്‍ മതിയെന്നാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Before vacating house priyanka gandhi invites new occupant for tea

Next Story
മരുന്ന് ലഭ്യതയിലെ പ്രശ്നങ്ങൾ ബംഗലൂരുവിൽ കോവിഡ് പ്രതിരോധത്തിന് പ്രതിസന്ധിയാവുന്നുKarnataka coronavirus cases, Karnataka COVID cases, Bengaluru COVID cases, Bengaluru COVID hospitals, Bengaluru news,Indian Express, ബംഗലൂരു, ബംഗലൂരു കോവിഡ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express