scorecardresearch

ഒഡീഷ ട്രെയിൻ അപകടം; ആഴ്ചകൾക്ക് മുൻപേ ജീവനക്കാരുടെ സിഗ്നൽ ഷോർട് കട്ടുകളെക്കുറിച്ച് റെയിൽവേയുടെ അറിയിപ്പ്

ഒഡീഷ ട്രിപ്പിൾ ട്രെയിൻ അപകടത്തിന് കാരണമായതെന്ന് സംശയിക്കപ്പെടുന്നവയ്ക്ക് സമാനമായ കാര്യങ്ങളെക്കുറിച്ചാണ് അറിയിപ്പ്

ഒഡീഷ ട്രിപ്പിൾ ട്രെയിൻ അപകടത്തിന് കാരണമായതെന്ന് സംശയിക്കപ്പെടുന്നവയ്ക്ക് സമാനമായ കാര്യങ്ങളെക്കുറിച്ചാണ് അറിയിപ്പ്

author-image
Avishek G Dastidar
New Update
Odisha, train accident, ie malayalam

അപകട സ്ഥലത്തുനിന്നുള്ള ദൃശ്യം

ന്യൂഡൽഹി: ജൂൺ മൂന്നിന് 288 പേരുടെ മരണത്തിനിടയാക്കിയ ഒഡീഷ ട്രെയിൻ അപകടത്തിന് ആഴ്‌ചകൾക്ക് മുൻപ്, സിഗ്നലിങ് സ്റ്റാഫുകളുടെ “കുറുക്കുവഴികൾ” കാരണം പോയിന്റുകളും ക്രോസിംഗുകളും സുരക്ഷിതമല്ലെന്ന് റെയിൽവേ അറിയിച്ചിരുന്നു. സുരക്ഷിതമല്ലാത്ത ഇത്തരം ട്രെയിൻ പ്രവർത്തനങ്ങളെക്കുറിച്ച് ജനുവരി മുതൽ കുറഞ്ഞത് അഞ്ച് സംഭവങ്ങളെങ്കിലും റെയിൽവേ ബോർഡ് അതിന്റെ സോണുകളെ ഏപ്രിലിൽ അറിയിച്ചിരുന്നു.

Advertisment

ഏപ്രിൽ മൂന്നിന് റെയിൽവേ ബോർഡ് അംഗം (ഇൻഫ്രാസ്ട്രക്ചർ) ആർഎൻ സുങ്കറിന്റെ കത്തിൽ അറ്റകുറ്റപ്പണികൾക്കിടയിൽ “പോയിന്റുകളുടെ ശരിയായ പരിശോധന കൂടാതെ സിഗ്നലിംഗ് ഗിയർ വീണ്ടും ബന്ധിപ്പിക്കൽ”,“പ്രിപ്പറേറ്ററി ജോലികൾക്കിടയിൽ തെറ്റായ വയറിംഗ്” തുടങ്ങിയ പ്രവർത്തികളെക്കുറിച്ച് എടുത്തുകാണിക്കുന്നു.

കോറോമാണ്ടൽ എക്‌സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ്, സ്റ്റേഷണറി ഗുഡ്‌സ് ട്രെയിൻ എന്നിവ ഉൾപ്പെട്ട ഒഡീഷ ട്രിപ്പിൾ ട്രെയിൻ അപകടത്തിന് കാരണമായതെന്ന് സംശയിക്കപ്പെടുന്നവയ്ക്ക് സമാനമാണ് ഇവ.

ഒഡീഷ അപകടത്തെക്കുറിച്ച് സിബിഐയുടെയും റെയിൽവേ സേഫ്റ്റി കമ്മീഷണറുടെയും (സിആർഎസ്) അന്വേഷണം നടക്കുമ്പോൾ, സ്റ്റേഷനിലെ ലെവൽ ക്രോസിലെ ലൊക്കേഷൻ ബോക്സിനെപ്പറ്റി ഒഡീഷയിലെ റെയിൽവേ ജീവനക്കാർ സിആർഎസിനെ അറിയിച്ചതായി വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ലെവൽ ക്രേസിങ്ങിൽ ഉള്ള ലൊക്കേഷൻ ബോക്സിന് ഗേറ്റ്, റിലേ, പോയിന്റ് മോട്ടോർ എന്നിവയുമായി ബന്ധപ്പെട്ട കേബിളുകളുണ്ടെന്നും എന്നാൽ, ഓരോന്നിന്റെയും ലേബലിംഗ് ഇടകലർന്നിരിക്കുകയാണെന്നും അവർ അറിയിച്ചു.

Advertisment

സാധാരണ ട്രാക്കുകളിൽ സ്ഥാപിച്ചിരിക്കുന്ന ഒരു 'ലൊക്കേഷൻ ബോക്സ്', പോയിന്റ് മോട്ടോറിലേക്കും (രണ്ട് വ്യത്യസ്‌ത ട്രാക്കുകൾ ഉള്ളപ്പോൾ ഒരു ട്രെയിനിനെ അതിന്റെ നിയുക്ത ട്രാക്കിലേക്ക് നയിക്കുന്ന റെയിലിന്റെ ചലിപ്പിക്കാവുന്ന ഭാഗം), സിഗ്നലിങ് ലൈറ്റുകളും ട്രാക്കും- ഒക്യുപെൻസി ഡിറ്റക്ടറുകൾ എന്നിവയിലേക്കുള്ള കണക്ഷനുകളുടെ ഒരു ജംഗ്ഷനാണ്.

ഇവയും മറ്റ് സംവിധാനങ്ങളുമാണ് ഇന്റർലോക്കിങ് സംവിധാനത്തിലേക്ക് നയിക്കുന്നത്. നിർണായക സുരക്ഷാ സംവിധാനമായ ഇത് തടസമില്ലാതെ പ്രവർത്തിക്കുന്നു.

ലക്നൗ, കർണാടകയിലെ ഹൊസദുർഗ, ലുധിയാന, മുംബൈയിലെ ഖാർകോപർ, മധ്യപ്രദേശിലെ ബഗ്രതാവ് എന്നിവിടങ്ങളിൽ ജനുവരി, മാർച്ച് മാസങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അഞ്ച് സംഭവങ്ങൾ നടന്നത്.

"ജീവനക്കാർ കുറുക്കുവഴികൾ സ്വീകരിക്കുന്ന രീതികൾ" എന്ന തലക്കെട്ടിലുള്ള സുങ്കറിന്റെ കത്തിൽ, സിഗ്നലിങ് മെയിന്റനർമാർ "സൈറ്റിൽ നിന്നുള്ള വിവരം പരിശോധിക്കാതെയും ഓപ്പറേറ്റിങ് സ്റ്റാഫുമായി വിച്ഛേദിക്കൽ/റീകണക്ഷൻ മെമ്മോയുടെ ശരിയായ കൈമാറ്റം ചെയ്യാതെയും സിഗ്നലുകൾ ക്ലിയർ ചെയ്യുന്നതിനായി ഷോർട്ട് കട്ട് രീതികൾ സ്വീകരിക്കുന്നത് തുടരുകയാണെന്ന്" എടുത്തുകാണിക്കുന്നു.

"ഇത്തരം രീതികൾ മാനുവൽ, കോഡൽ വ്യവസ്ഥകളെ പ്രതിഫലിപ്പിക്കുന്നു. ട്രെയിൻ ഓപ്പറേഷനുകളിലെ സുരക്ഷയ്ക്ക് ഇത്തരം പ്രവർത്തനങ്ങൾ അപകടസാധ്യതയുള്ളതാണ്. ഇത് നിർത്തേണ്ടതും ആവശ്യമാണ്, ”എല്ലാ സോണൽ റെയിൽവേ ജനറൽ മാനേജർമാരെയും അഭിസംബോധന ചെയ്ത് സുങ്കർ കത്തിൽ എഴുതി.

കത്തിൽ പറയുന്ന എല്ലാ സന്ദർഭങ്ങളിലും, സിഗ്നലിംഗ് കേബിളുകൾ മുറിച്ചുമാറ്റി, പോസ്റ്റ് റീകണക്ഷൻ പരീക്ഷിച്ചില്ല. അതേസമയം സിഗ്നൽ മെയിൻലൈനിനും പോയിന്റ് ലൂപ്പ് ലൈനിനായി സജ്ജീകരിച്ചിരിക്കുന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം ജീവനക്കാർ സിഗ്നലിങ് വഴി പോയിന്റ് പരിശോധിച്ചില്ല. ഇത് ഗുഡ്സ് തെറ്റായ ട്രാക്കിൽ കയറുന്നതിന് കാരണമായി.

Train Accident News India Odisha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: