scorecardresearch

ചെങ്കോട്ട സ്ഫോടനം: അൽ ഫലാ സർവകലാശാലയിൽ വൻ തട്ടിപ്പ്, പരിശോധനയ്ക്ക് വ്യാജ ഡോക്ടർമാരെ എത്തിച്ചെന്ന് ഇ.ഡി

യുജിസി , നാക് അംഗീകാരങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി വിദ്യാർത്ഥികളിൽ നിന്ന് ഏകദേശം 493.24 കോടി രൂപ ഫീസായി ഈടാക്കിയെന്നും ഇത് കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ആണെന്നും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു

യുജിസി , നാക് അംഗീകാരങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി വിദ്യാർത്ഥികളിൽ നിന്ന് ഏകദേശം 493.24 കോടി രൂപ ഫീസായി ഈടാക്കിയെന്നും ഇത് കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ആണെന്നും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു

author-image
WebDesk
New Update
Red Fort blast Delhi Blast

Delhi Blast Updates

Delhi Blast Updates: ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫരീദാബാദ് ആസ്ഥാനമായുള്ള അൽ ഫലാ യൂണിവേഴ്സിറ്റിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ദേശീയ മെഡിക്കൽ കമ്മീഷന്റെ  പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ യൂണിവേഴ്സിറ്റി അധികൃതർ വ്യാജ ഡോക്ടർമാരെയും രോഗികളെയും വാടകയ്ക്കെടുത്തതായും താല്കാലിക ക്ലിനിക്കുകൾ സജ്ജീകരിച്ചതായും ഇ.ഡി കണ്ടെത്തി.

Advertisment

Also Read:ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനും ജാമ്യമില്ല; ഹർജികൾ സുപ്രീം കോടതി തള്ളി

എൻ.എം.സി പരിശോധനയ്ക്ക് തൊട്ടുമുമ്പ് പുറത്തുനിന്നുള്ള ഡോക്ടർമാരെ വാടകയ്ക്കെടുക്കുകയും അവരെ സ്ഥിരം ജീവനക്കാരായി രേഖകളിൽ കാണിക്കുകയും ചെയ്തു. ആശുപത്രി പ്രവർത്തനക്ഷമമാണെന്ന് വരുത്തിത്തീർക്കാൻ വ്യാജ രോഗികളെ പ്രവേശിപ്പിക്കുകയും ക്ലിനിക്കുകൾ കൃത്രിമമായി നിർമ്മിക്കുകയും ചെയ്തു.

പല ഡോക്ടർമാരും 'ഓൺ പേപ്പർ' (രേഖകളിൽ മാത്രം) ഉള്ളവരായിരുന്നു. ഇവരെ '22 ദിവസത്തെ പഞ്ച്', 'ആഴ്ചയിൽ രണ്ടു ദിവസത്തെ സന്ദർശനം' തുടങ്ങിയ വിഭാഗങ്ങളിലായാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇവരെ റഗുലർ ഡോക്ടർമാരായി കാണിച്ച് എൻ.എം.സിയിൽ നിന്ന് അംഗീകാരം നേടിയെടുക്കുകയായിരുന്നു.

യുജിസി , നാക്  അംഗീകാരങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി വിദ്യാർത്ഥികളിൽ നിന്ന് ഏകദേശം 493.24 കോടി രൂപ ഫീസായി ഈടാക്കിയെന്നും ഇത് 'കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം ആണെന്നും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു. ഒൻപതോളം ഷെൽ കമ്പനികൾ വഴി ഈ പണം വെളുപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Also Read:ഡൽഹി സ്‌ഫോടനം; അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

2025 നവംബറിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് ഡോക്ടർമാർ ഈ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തിരുന്നവരാണ്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേർ ഡോ. ഉമർ നബി ഉൾപ്പെടെയുള്ളവരെ യാതൊരുവിധ പോലീസ് വെരിഫിക്കേഷനും കൂടാതെയാണ് നിയമിച്ചതെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി.

യൂണിവേഴ്സിറ്റി ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിക്കെതിരെ ഇ.ഡി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സിദ്ദിഖിയെ കഴിഞ്ഞ നവംബറിൽ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, ഗ്രൂപ്പിന്റെ 139.97 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി.

Also Read:ഡൽഹി സ്‌ഫോടനം; പ്രതികൾക്ക് വിദേശത്ത് നിന്ന് ലഭിച്ചത് 42 ബോംബ് നിർമ്മാണ വീഡിയോകൾ

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി , ഡൽഹി പോലീസ് എന്നിവയുമായി ചേർന്നാണ് ഇ.ഡി ഈ കേസിൽ അന്വേഷണം നടത്തുന്നത്. അംഗീകാരങ്ങൾ നേടിയെടുക്കാൻ റെഗുലേറ്ററി ബോഡികളെ കബളിപ്പിക്കുകയും വിദ്യാർത്ഥികളെ വഞ്ചിക്കുകയും ചെയ്തതിലൂടെ വലിയൊരു സാമ്പത്തിക തട്ടിപ്പാണ് ഇവിടെ നടന്നതെന്ന് ഇ.ഡി വ്യക്തമാക്കുന്നു.

Read More:വിമാനസർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവം: ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: