scorecardresearch

ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തു; ബിബിസി ഡയറക്ടറും വാർത്താ സിഇഒയും രാജിവെച്ചു

ബിബിസി പനോരമ അവതരിപ്പിച്ച ഡോക്യുമെന്ററിയിലാണ് കൃത്രിമം കാണിച്ചത്. ഡോക്യുമെന്ററിക്ക് വേണ്ടി പ്രസംഗം എഡിറ്റ് ചെയ്ത രീതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് വിമർശനം ഉയർന്നത്

ബിബിസി പനോരമ അവതരിപ്പിച്ച ഡോക്യുമെന്ററിയിലാണ് കൃത്രിമം കാണിച്ചത്. ഡോക്യുമെന്ററിക്ക് വേണ്ടി പ്രസംഗം എഡിറ്റ് ചെയ്ത രീതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് വിമർശനം ഉയർന്നത്

author-image
WebDesk
New Update
bbc director

ടിം ഡേവി

ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നടന്ന വിവാദത്തെ തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ സിഇഒ ഡെബോറ ടർണസും രാജിവച്ചു. ക്യാപിറ്റൽ ഹിൽ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിക്കുന്നവിധം ബിബിസി വീഡിയോ എഡിറ്റ് ചെയ്ത് അവതരിപ്പിച്ചെന്ന് നിരവധി ആരോപണങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് രാജി.

Advertisment

Also Read:വരും വർഷം ഇന്ത്യസന്ദശിക്കുമെന്ന് ട്രംപ്; മോദി മഹാനായ വ്യക്തിയെന്നും യുഎസ് പ്രസിഡന്റ്‌

അഞ്ച് വർഷത്തിന് ശേഷം ജോലി ഉപേക്ഷിക്കുന്ന തീരുമാനും പൂർണമായും തന്റേത് മാത്രമാണെന്ന് ഡേവി ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. ''മൊത്തത്തിൽ ബിബിസി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്, പക്ഷേ ചില തെറ്റുകൾ സംഭവിച്ചു. ഡയറക്ടർ ജനറൽ എന്ന നിലയിൽ എനിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുന്നു. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ബിബിസി ന്യൂസ് പക്ഷപാതപരമാണെന്ന ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Also Read:മംദാനിയുടെ വിജയത്തിന് പിന്നാലെ മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോർക്കിന് പരിമതിതമായ പിന്തുണ നൽകും

Advertisment

ബിബിസി പനോരമ അവതരിപ്പിച്ച ഡോക്യുമെന്ററിയിലാണ് കൃത്രിമം കാണിച്ചത്. ഡോക്യുമെന്ററിക്ക് വേണ്ടി പ്രസംഗം എഡിറ്റ് ചെയ്ത രീതി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് വിമർശനം ഉയർന്നത്. ഇതിനുപിന്നാലെ ട്രംപ് അനുകൂലികൾ വെട്ടിക്കുറച്ച് മറ്റു ചില ചില ഭാഗങ്ങൾ കൂട്ടി യോജിപ്പിച്ച് വീഡിയോ പുറത്തിറക്കി.

ട്രംപ് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ പ്രസംഗ എഡിറ്റിംഗിനെക്കുറിച്ചുള്ള ഡെയ്ലി ടെലിഗ്രാഫ് വാർത്തയുടെ ലിങ്ക് പോസ്റ്റ് ചെയ്തതും വലിയ വിവാദങ്ങൾക്ക് വഴിവച്ചു. ഇവരെ തുറന്നുകാട്ടിയതിന് പത്രത്തിന് നന്ദിയെന്നും സത്യസന്ധരല്ലാത്ത ആളുകളാണിവരെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇതിനുപിന്നാലെയാണ് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ സിഇഒ ഡെബോറ ടർണസും രാജിവച്ചത്.

Also Read:ലോകത്തെ ക്രൈസ്തവരെ സംരക്ഷിക്കാൻ ഞങ്ങൾ തയ്യാറെന്ന് ട്രംപ്; പരാമർശം നൈജീരിയയിലെ സംഘഷങ്ങളുടെ പശ്ചാത്തലത്തിൽ

ട്രംപ് എഡിറ്റിനൊപ്പം, ട്രാൻസ്ജെൻഡർ വിഷയങ്ങളെക്കുറിച്ചുള്ള ബിബിസിയുടെ കവറേജിനെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധത്തെക്കുറിച്ചുള്ള ബിബിസിയുടെ കവറേജിനെച്ചൊല്ലി എല്ലാ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ചിലരെ മാത്രം അന്തർദേശീയ മാധ്യമം പിന്തുണയ്ക്കുന്നുവെന്നാണ് വിമർശനം. ഫെബ്രുവരിയിൽ ഗാസയെക്കുറിച്ച് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയും വിവാദമായിരുന്നു.

Read More:സംഘർഷങ്ങൾക്ക് അയവില്ല; അഫ്ഗാനിസ്ഥാനുമായുള്ള സമാധാന ചർച്ചകൾ പരാജയമെന്ന് പാക്കിസ്ഥാൻ

Trump Bbc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: