പ്രശസ്ത യോഗ വിദ്യാകേന്ദ്രമായ ശിവാനന്ദ യോഗ ആശ്രമത്തിലെ പ്രമുഖർക്കെതിരെ ലൈംഗിക പീഡന, ബലാൽസംഗ ആരോപണം. ഏകദേശം പതിനഞ്ചോളം സ്ത്രീകളാണ് ദശകങ്ങളായുള്ള ലൈംഗിക പീഡനാനുഭവങ്ങൾ പുറത്തുപറയുന്നത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരുന്ന നാല് സ്ത്രീകൾ തങ്ങളാരാണ് എന്ന് വെളിപ്പെടുത്തി തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
പേര് പറഞ്ഞും പറയാതെയും രംഗത്തുവന്ന സ്ത്രീകൾ, 1970 കൾ മുതൽ ഉത്തരവാദിത്തപ്പെട്ട മൂന്ന് മേധാവികളിൽ നിന്നും തങ്ങൾക്ക് നേരിട്ട ബലാൽക്കാരമായിട്ടുള്ള ലൈംഗിക പീഡനങ്ങളും ബലാൽസംഗത്തെയും കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്.
കാനഡയിലെ ശിവാനന്ദ യോഗ വേദാന്ത കേന്ദ്രത്തിലെ പരേതനായ സ്വാമി വിഷ്ണു ദേവാനന്ദ, ഉൾപ്പടെ മൂന്ന് പേർക്കെതിരായണ് ലൈംഗിക പീഡനാരോപണം ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ആരോപണം ഉന്നയിച്ചതിൽ 12 വയസുമുതൽ 17 വയസുവരെ പീഡനം നേരിടേണ്ടി വന്ന വ്യക്തിയുമുണ്ട്.
ഈ ആരോപണം പുറത്തുകൊണ്ടുവന്നതിൽ പ്രധാന പങ്ക് വഹിച്ചതും കേരളത്തിലെ ആശ്രമത്തിൽ യോഗ പഠിക്കുകുയും ശിവാനന്ദ യോഗ അധ്യാപികയും ശിവാനന്ദ ആശ്രമത്തിലെ അനുയായിയുമായ വനിതാ മാധ്യമ പ്രവർത്തകയാണ്.
ലോകത്തിലെ ഏറ്റവും വലിയ യോഗ പ്രസ്ഥാനങ്ങളിലൊന്നായ ശിവാനന്ദ യോഗയിൽ അഭിനിവേശമുള്ള യോഗാധ്യാപകിയായിരുന്നു ബിബിസി ജേണലിസ്റ്റ് ഇഷ്‌ലീൻ കൗർ. ഇഷ്‌ലീനിനെ അസ്വസ്ഥമായിക്കിയ ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്ന് നടത്തിയ അന്വേഷമാണ് യോഗയുടെ മറവിൽ പതിറ്റാണ്ടുകളായി നടന്നുവരുന്ന ഇപ്പോഴും തുടരുന്ന ലൈംഗിക പീഡനങ്ങളുടെ ആഴവും പരപ്പും വെളിച്ചത്തുകൊണ്ടുവരുന്നതിന് വഴിയൊരുക്കിയത്.
“ശിവാനന്ദ ഫേസ് ബുക്ക് ഗ്രൂപ്പിൽ 2019 ഡിസംബറിൽ ഒരു പോസ്റ്റ് നോട്ടിഫിക്കേഷൻ എനിക്ക് ലഭിച്ചു. പ്രസ്ഥാനത്തിന്റെ ആരാധ്യനായി കരുതുന്ന പരേതനായ സ്വാമി വിഷ്ണുദേവാനന്ദയെ കുറിച്ചായിരുന്നു അത്,” ഇഷ്‌ലീൻ എഴുതുന്നു.
ശിവാനന്ദ യോഗ വേദാന്ത കേന്ദ്രത്തിന്‍റെ കാനഡയിലെ ആസ്ഥാനത്തായിരിക്കുമ്പോൾ വിഷ്ണുദേവനന്ദ മൂന്ന് വർഷത്തിലേറെക്കാലം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ജൂലി സാൽട്ടർ എന്ന സ്ത്രീ വെളിപ്പെടുത്തി എന്ന് ബി ബി സി റിപ്പോർട്ടിൽ പറയുന്നു. പലവിധത്തിലുള്ള ലൈംഗിക പീഡനങ്ങളാണ് തനിക്ക് നേരെ വിഷ്ണുദേവാനന്ദ നടത്തിയതെന്നും അവർ വെളിപ്പെടുത്തുന്നു.
1993 ൽ വിഷ്ണുദേവാനന്ദ നിര്യാതനായി. എന്നാൽ വീണ്ടും ആറ് വർഷം കൂടി കഴിഞ്ഞാണ് ജൂലിക്ക് അവിടം വിടാൻ സാധിച്ചത്. 1978 ൽ കാനഡയിൽ വച്ച് വിഷ്ണുദേവാനന്ദ തന്നെ ബലാൽസംഗം ചെയ്തതായി പമേല എന്ന സ്ത്രീ പറഞ്ഞതായി ഇഷ്‌ലീൻ എഴുതുന്നു. 1970കളുടെ മധ്യത്തിൽ കനേഡിയൻ ആശ്രമത്തിൽ വച്ച് താൻ മൂന്ന് തവണ ബലാൽസംഗത്തിന് ഇരയായിതായി ലുസില്ലെ പറഞ്ഞതായാണ് റിപ്പോർട്ട്.
ശിവാനന്ദ കേന്ദ്രത്തിലെ മുതിർന്ന അദ്ധ്യാപകരുടെ പീഡനം നേരിട്ടതായി ആരോപിക്കുന്ന 14 സ്ത്രീകളുമായി താൻഅഭിമുഖം നടത്തിയിട്ടുണ്ട്, അവരിൽ പലരും കുടുംബത്തോടും സുഹൃത്തുക്കളോടും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല,. ഇക്കൂട്ടത്തിൽ ശിവാനന്ദകേന്ദ്രത്തിലെ മുൻ സ്റ്റാഫ് അംഗവുമായി സംസാരിച്ചിരുന്നു. അവർ ഉന്നയിച്ച ആശങ്കകൾ ശിവാനന്ദ യോഗ കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ബോർഡ് (ഇ ബിഎം) പരിഗണിച്ചില്ലെന്നും ഇഷ്‌ലീൻ വ്യക്തമാക്കുന്നു.
ഇ ബിഎം ബി ബി സിക്ക് അഭിമുഖം നൽകാൻ തയ്യാറായില്ലെങ്കിലും സംഭവത്തെ കുറിച്ച് പ്രതികരിച്ചു. ആരോപണം ഉന്നയിച്ചവർ നേരിട്ട സംഭവത്തിൽ തങ്ങൾക്ക് അവരോട് അനുതാപം ഉണ്ടെന്നും അത്തരം ആരോപണങ്ങൾ അവഗണിക്കുകയോ ആരോപങ്ങളെ കൈകാര്യം ചെയ്യുന്നതിൽ തെറ്റ് വരുത്തുകയോ ചെയ്തിട്ടില്ലെന്ന് ഇ ബി എം അവകാശപ്പെടുന്നു.
ഈ ആരോപണങ്ങളുടെ ഫലമായി, ശിവാനന്ദ കേന്ദ്രം ഒരു സ്വതന്ത്ര അന്വേഷണ സംഘത്തെ നിയോഗിച്ചു, കൂടാതെ സുരക്ഷാ നയങ്ങൾ അവലോകനം ചെയ്യാനും നടപ്പാക്കാനും തീരുമാനിച്ചു. ശിവാനന്ദ ഓർഗനൈസേഷനുമായി ബന്ധപ്പെടുന്ന ഏതൊരാളെയും ദുരുപയോഗങ്ങൾ ,ബുദ്ധിമുട്ടുകൾ എന്നിവയിൽ നിന്നും സംരക്ഷിക്കപ്പെടേണ്ടതാണ്. ശിവാനന്ദ ഓർഗനൈസേഷൻ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട സന്യാസ സമൂഹമാണെന്നും അതിലെ എല്ലാ അംഗങ്ങളുടെയും സുരക്ഷയ്ക്കായി അത് പ്രതിജ്ഞാബദ്ധമാണ് എന്നും അവർ അവകാശപ്പെടുന്നു.
എന്നാല്‍ പരാതികൾ ഉന്നയിച്ചവരെ നിശബ്ദമാക്കാനാണ് ശ്രമമുണ്ടായതെന്നും ബി ബി സിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
കാതറിനോടും മറ്റുള്ളവരോടും മോശമായി പെരുമാറിയ അധ്യാപകനെ അന്വേഷണ സമയത്ത് ചുമതലകളിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ഇബിഎം പറഞ്ഞു. എന്നാൽ, ആരോപണവിധേയനായ അധ്യാപകൻ ഇപ്പോഴും ശിവാനന്ദയുടെ ഇന്ത്യൻ ആശ്രമങ്ങളിൽ സജീവമാണെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. കേരള ആശ്രമത്തിലേക്ക് താൻ വിളിച്ചപ്പോൾ, അദ്ദേഹം ഈ വർഷം ആദ്യം മുഴുവൻ അവിടെ ഒരു കോഴ്‌സ് പഠിപ്പിച്ചതായി അവർ പറഞ്ഞതായും ഇഷ്‌ലീൻ കൗർ റിപ്പോർട്ട് ചെയ്യുന്നു.
Read More: ബിബിസി റിപ്പോർട്ട് ഇവിടെ വായിക്കാം