മൊസൂൾ: ഭീകരവാദ സംഘടനയായ ഐഎസ് മൂന്ന് വർഷം മുമ്പ് പിടിച്ചെടുത്ത ഇറാഖിലെ ചരിത്ര പ്രസിദ്ധമായ മൊസൂൾ പള്ളി സൈന്യം തിരിച്ചുപിടിച്ചു. മൊസൂളിലെ ഈ പള്ളിയിൽ വച്ചാണ് ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദി ഇറാഖിന്റെ സ്വയം പ്രഖ്യാപിത ഖലീഫയായി ചുമതലയേറ്റത്. ഭീകരരും സൈന്യവും തമ്മില്‍ ഇപ്പോഴും പോരാട്ടം തുടരുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

12ആം നൂറ്റാണ്ടിൽ നിർമിച്ച അൽ-നുസ്റി എന്ന ഈ പള്ളി കഴിഞ്ഞയാഴ്ച്ച ഭീകരര്‍ ഭാഗികമായി തകര്‍ത്തിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരായ ആരോപണം നിഷേധിച്ച ഭീകരസംഘടന അമേരിക്കയുടെ യുദ്ധവിമാനങ്ങളാണ് പളളി തകര്‍ത്തതെന്നെന്നും വാര്‍ത്താ ഏജന്‍സി വഴി വ്യക്തമാക്കി.

ഐഎസിന്റെ പ്രവൃത്തിയിലൂടെ അവര്‍ പരാജയത്തിന്റെ ഔദ്യോഗികപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്ന് അന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞത്. സൈന്യം സമീപത്ത് എത്തിയതിനെ തുടര്‍ന്ന് ഭീകരര്‍ പളളി തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് സൈനിക കമാന്‍ഡര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
മൂസിലിലെ പുരാതന പട്ടണവും അല്‍ നൂരി പള്ളിയും ഐഎസിന്റെ അധീനതയിലായിരുന്നു.

2014 ജൂണില്‍ ഐഎസ് തലവന്‍ അബൂബക്കല്‍ അല്‍ ബാഗ്ദാദി ഖിലാഫത്ത് പ്രഖ്യാപനം നടത്തിയത് ഈ പള്ളിയില്‍ വെച്ചായിരുന്നു. ഇറാഖിൽ ഐഎസിനെതിരെ നീണ്ട കാലമായി തുടരുന്ന പോരാട്ടം ഉടൻ തന്നെ വിജയത്തിലെത്തുമെന്നാണ് സൈന്യത്തിന്റെ അവകാശവാദം. മൊസൂളിന്റെ സമീപ പ്രദേശങ്ങളിൽ ഇനിയും തുടരുന്ന ഐഎസ് തീവ്രവാദികളെ ഉടൻ തുടച്ചു നീക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 850 വർഷം പഴക്കമുള്ള ഗ്രാന്റ് അൽ നൂറി പള്ളി പിടിച്ചെടുക്കാനായത് ഐഎസിനെതിരായ വൻ വിജയമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ